ആജീവനാന്ത വിലക്ക്: ശ്രീശാന്ത് നല്‍കിയ ഹരജി പരിഗണിക്കുന്നതില്‍ നിന്നു ജഡ്ജി പിന്മാറി
കൊച്ചി : ബി.സി.സി.ഐയുടെ ആജീവനാന്ത വിലക്കിനെതിരേ ക്രിക്കറ്റ് താരം എസ് ശ്രീശാന്ത് നല്‍കിയ ഹരജി പരിഗണിക്കുന്നതില്‍ നിന്നു ജഡ്ജി പിന്മാറി. ഹരജി മറ്റൊരു ബെഞ്ച് പരിഗണിക്കും.
ഹരജി പരിഗണിച്ച ജഡ്ജി നേരത്തെ കേരള ക്രിക്കറ്റ് അസോസിയേഷന്റെ അഭിഭാഷകനായിരുന്നു. ഈ സാഹചര്യത്തിലാണു കേസ് കേള്‍ക്കുന്നതില്‍ നിന്നു അദ്ദേഹം ഒഴിവായതെന്നാണ് സൂചന. ഹരജി മറ്റൊരു സിംഗിള്‍ ബെഞ്ച് അടുത്ത ദിവസം പരിഗണിക്കും.
ഐ.പി.എല്‍ ആറാം സീസണിലെ ഒത്തുകളി വിവാദത്തെ തുടര്‍ന്ന് മുംബൈയില്‍ നിന്നു പൊലിസ് അറസ്റ്റു ചെയ്ത കേസിലാണ് ശ്രീശാന്തിനു ബി.സി.സി.ഐ ആജീവനാന്ത വിലക്കേര്‍പ്പെടുത്തിയത്. തന്നെ കോടതി കുറ്റവിമുക്തനാക്കിയ സാഹചര്യത്തില്‍ വിലക്ക് ഒഴിവാക്കാന്‍ അപേക്ഷ നല്‍കിയിട്ടും ബി.സി.സി.ഐ പരിഗണിച്ചില്ലെന്നാണ് ശ്രീശാന്തിന്റെ ആക്ഷേപം. ഏപ്രില്‍ ആദ്യം സ്‌കോട്‌ലന്‍ഡില്‍ പ്രിമിയര്‍ ലീഗ് കളിക്കാന്‍ ക്ഷണമുണ്ടെന്നും ഇതിനുള്ള എന്‍.ഒ.സിക്കു വേണ്ടി നല്‍കിയ അപേക്ഷയില്‍ ബി.സി.സി.ഐ തീരുമാനമെടുത്തില്ലെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."