നെടുങ്കണ്ടം കസ്റ്റഡി മരണം: ഒന്നാം പ്രതി മുന്‍ എസ്.ഐ സാബു അറസ്റ്റില്‍
കൊച്ചി: നെടുങ്കണ്ടം കസ്റ്റഡി മരണ കേസില്‍ ഒന്നാം പ്രതി മുന്‍ എസ്.ഐ സാബുവിനെ അറസ്റ്റ് ചെയ്തു. സി.ബി.ഐ സംഘം ഇന്ന് പുലര്‍ച്ചെയാണ് കൊച്ചിയില്‍ നിന്ന് സാബുവിനെ അറസ്റ്റ് ചെയ്തത്. സാബുവിന് ഹൈക്കോടതി അനുവദിച്ച ജാമ്യം സുപ്രിം കോടതി റദ്ദാക്കിയിരുന്നു. തുടര്‍ന്നാണ് അറസ്റ്റുണ്ടായത്. മറ്റ് ആറു പ്രതികളുടെയും ജാമ്യം റദ്ദാക്കാന്‍ സി.ബി.ഐ കോടതിയെ സമീപിക്കും.
കേസില്‍ കെ.എ.സാബുവിനെതിരെയും സിവില്‍ പൊലസ് ഓഫിസറും ഡ്രൈവറുമായ സജിമോന്‍ ആന്റണിക്കെതിരെയും കൊലക്കുറ്റമാണ് ചുമത്തിയിട്ടുളളത്.
രണ്ടു കോടിയോളം രൂപയുടെ വായ്പത്തട്ടിപ്പു കേസില്‍ അറസ്റ്റിലായ വാഗമണ്‍ കോലാഹലമേട് സ്വദേശി രാജ് കുമാറിന്റെ കസ്റ്റഡിയമരണവുമായി ബന്ധപ്പെട്ടതാണ് കേസ്. പീരുമേട് സബ് ജയിലില്‍ റിമാന്‍ഡിലിരിക്കെയായിരുന്നു ഇയാളുടെ മരണം. പിന്നീട് കസ്റ്റഡിയിലിരിക്കെ രാജ്കുമാര്‍ ക്രൂരമര്‍ദനത്തിന് ഇരയായതായി ക്രൈംബ്രാഞ്ച് കണ്ടെത്തുകയായിരുന്നു.
കേസില്‍ നേരത്തെ അറസ്റ്റിലായ സാബുവിന് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിക്കുകയായിരുന്നു. കസ്റ്റഡി പീധനത്തിന് പ്രഥമദൃഷ്ട്യാ പ്രോസിക്യൂഷന്‍ വാദങ്ങള്‍ക്ക് തെളിവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ജാമ്യം അനുവദിച്ചത്. എന്നാല്‍ പിന്നീട് സുപ്രിംകോടതി ഹൈക്കോടതി ഉത്തരവ് റദ്ദാക്കിുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."