HOME
DETAILS

ഭരണസ്തംഭനം: അനുനയ നീക്കവുമായി ട്രംപ്; നിരസിച്ച് ഡെമോക്രാറ്റുകള്‍

  
backup
January 20 2019 | 19:01 PM

trump-2

വാഷിങ്ടണ്‍: ഭരണസ്തംഭനം തുടരുന്നതിനിടെ അതിര്‍ത്തിയിലെ മതില്‍ നിര്‍മാണത്തിനായി അനുനയ നീക്കവുമായി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.
കുടിയേറ്റക്കാര്‍ക്കുള്ള താല്‍ക്കാലിക ആനുകൂല്യങ്ങളാണ് ട്രംപ് പ്രഖ്യാപിച്ചത്.
കുടിയേറ്റക്കാരെ മൂന്ന് വര്‍ഷത്തോളം സംരക്ഷിക്കാമെന്നും പകരമായി മെക്‌സിക്കോ അതിര്‍ത്തിയില്‍ മതില്‍ നിര്‍മാണത്തിനായി 5.7 ബില്യന്‍ നല്‍കണമെന്നുമായിരുന്നു ട്രംപിന്റെ അഭ്യര്‍ഥന.


രക്ഷിതാക്കള്‍ക്കൊപ്പം യു.എസിലേക്ക് അനധികൃതമായി പ്രവേശിച്ച ഏഴുലക്ഷത്തോളം കുടിയേറ്റക്കാരെ സംരക്ഷിക്കാമെന്നാണ് ട്രംപ് അറിയിച്ചത്.
കൂടാതെ താല്‍ക്കാലിക വിസയില്‍ കഴിയുന്ന (ടി.പി.എസ്) മൂന്നു ലക്ഷത്തോളം പേരെ മൂന്നു വര്‍ഷത്തേക്ക് കൂടി സംരക്ഷിക്കാമെന്നും അദ്ദേഹം വാഗ്ദാനം ചെയ്തു.
യുദ്ധം, ദുരന്തങ്ങള്‍ ഉള്‍പ്പെടെയുള്ള കാരണങ്ങളാല്‍ സ്വന്തം രാജ്യംവിട്ട് യു.എസിലേക്ക് എത്തിയവരാണിവര്‍. യു.എസ് -മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ മതില്‍ നിര്‍മിക്കാന്‍ തയാറായാല്‍ രാജ്യത്ത് നിലനില്‍ക്കുന്ന ഭാഗിക ഭരണസ്തംഭനം ഒഴിവാക്കാനാവും എന്നാണ് ട്രംപിന്റെ വിലയിരുത്തല്‍.
യു.എസ് എന്നും കുടിയേറ്റക്കാരെ സ്വീകരിച്ച ചരിത്രമാണെന്നും അതിര്‍ത്തി മുഴുവന്‍ മതില്‍ കെട്ടാനല്ല, സുരക്ഷ ഉറപ്പാക്കാന്‍ വേണ്ടി സുരക്ഷിതമല്ലാത്ത ഭാഗത്ത് മാത്രം സ്റ്റീല്‍ കൊണ്ടുള്ള മതില്‍ കെട്ടാനാണ് തീരുമാനമെന്നും ട്രംപ് പറഞ്ഞു.


എന്നാല്‍ ട്രംപിന്റെ വാഗ്ദാനത്തെ ഡെമോക്രാറ്റ് നേതാവും പ്രതിനിധി സഭാ സ്പീക്കറുമായ നാന്‍സി പെലോസി തള്ളി. ട്രംപിന്റെ പദ്ധതി പ്രായോഗികമല്ലെന്നും സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കാന്‍ അടുത്താഴ്ച ഡെമോക്രാറ്റുകള്‍ നിയമ നിര്‍മാണം നടത്തുമെന്നും അവര്‍ പറഞ്ഞു.
ഭരണപ്രവര്‍ത്തനം ഉടന്‍ ആരംഭിക്കാനുള്ള ബില്ലില്‍ പ്രസിഡന്റ് നിര്‍ബന്ധമായും ഒപ്പുവയ്ക്കണം.


യു.എസ് ജനതയെ ഭീതിയിലാഴ്ത്തി അനുചിതമായി ഭരണസ്തംഭനം നടത്തുന്നത് അവസാനിപ്പിക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു.
കുടിയേറ്റക്കാരോട് ഏകപക്ഷീയമായ സമീപനമാണ് ട്രംപ് സ്വീകരിച്ചതെന്നും സംരക്ഷിക്കുമെന്ന വാഗ്ദാനത്തിലൂടെ യാഥാര്‍ഥത്തില്‍ അവരെ ഭീതിയിലാഴ്ത്തുകയാണെന്നും സെനറ്റര്‍ ചക്ക് ഷൂമര്‍ പറഞ്ഞു. സര്‍ക്കാര്‍ ഭരണസ്തംഭനം ഒഴിവാക്കുന്നതുവരെ ചര്‍ച്ചക്കില്ലെന്നാണ് ഡെമോക്രാറ്റുകളുടെ നിലപാട്.
സെനറ്റില്‍ റിപബ്ലിക്കന്‍ പാര്‍ട്ടിക്ക് ഭൂരിപക്ഷമുണ്ടെങ്കില്‍ പ്രതിനിധി സഭയില്‍ ഡെമോക്രാറ്റുകള്‍ക്കാണ് മുന്‍തൂക്കം. ഇരു സഭകളും അംഗീകരിച്ചാല്‍ മാത്രമേ മതില്‍ നിര്‍മാണത്തിന് ഫണ്ട് ലഭിക്കുകയുള്ളൂ.


29 ദിവസമായി തുടരുന്ന ഭരണസ്തംഭനത്തില്‍ ഡെമോക്രാറ്റുകളെക്കാള്‍ ജനങ്ങള്‍ കുറ്റപ്പെടുത്തുന്നത് ട്രംപിനെയാണെന്നാണ് അഭിപ്രായ സര്‍വേകള്‍ വ്യക്തമാക്കുന്നത്.
കഴിഞ്ഞ ഡിസംബര്‍ 22 മുതല്‍ പ്രഖ്യാപിച്ച ഭാഗിക ഭരണസ്തംഭനം കാരണം എട്ടു ലക്ഷത്തോളം തൊഴിലാളികളാണ് പ്രതിസന്ധിയിലായത്.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

 ഇറാന്റെ ആണവകേന്ദ്രങ്ങള്‍ തകര്‍ക്കുകയാണ് ഇസ്‌റാഈല്‍ ആദ്യം ചെയ്യേണ്ടത്; ബൈഡനെ തള്ളി ട്രംപ്

International
  •  2 months ago
No Image

മൂന്നാമൂഴം തേടി ബി.ജെ.പി, തിരിച്ചുവരവിന് കോണ്‍ഗ്രസ്; ഹരിയാന വിധിയെഴുതുന്നു

National
  •  2 months ago
No Image

കോട്ടയം പൊന്‍കുന്നത്ത് രോഗിയുമായി പോയ ആംബുലന്‍സ് വീട്ടിലേക്ക് ഇടിച്ചു കയറി രോഗി മരിച്ചു

Kerala
  •  2 months ago
No Image

പുതുപ്പള്ളി സാധു എന്ന ആനയെ കിട്ടി;  അനുനയിപ്പിച്ച് പുറത്തേക്കെത്തിക്കാന്‍ ശ്രമം

Kerala
  •  2 months ago
No Image

ഉള്‍വനത്തില്‍ തിരച്ചില്‍; പുതുപ്പള്ളി സാധു അവശനിലയില്‍ കിടക്കുന്നുണ്ടോ എന്നും പരിശോധന

Kerala
  •  2 months ago
No Image

ചിത്രലേഖ അന്തരിച്ചു; മരണം അര്‍ബുദബാധയെ തുടര്‍ന്ന്

Kerala
  •  2 months ago
No Image

മനാഫിനെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കും; അപകീര്‍ത്തിപ്പെടുത്തുന്നതൊന്നും കണ്ടെത്തിയില്ല- യൂട്യൂബര്‍മാര്‍ കുടുങ്ങും

Kerala
  •  2 months ago
No Image

എം.ടി വാസുദേവന്‍ നായരുടെ വീട്ടില്‍ മോഷണം; 26  പവന്‍ നഷ്ടപ്പെട്ടതായി പരാതി

Kerala
  •  2 months ago
No Image

ഇസ്‌റാഈല്‍ ആക്രമണം നിയമപരമായ പ്രതിരോധം; മേഖലയുടെ സുരക്ഷയ്ക്ക് അറബ് രാജ്യങ്ങള്‍ ഒന്നിക്കണം: ഖാംനഇ

International
  •  2 months ago
No Image

അബൂദബിയിൽ ആരോഗ്യ ഇൻഷുറൻസ് പ്രീമിയം കൂട്ടി, ഇൻഷുറൻസ് ഇല്ലെങ്കിൽ വീസ പുതുക്കാനാവില്ല

uae
  •  2 months ago