HOME
DETAILS
MAL
ശ്മശാനം പണിയാനുള്ള നീക്കം ഉപേക്ഷിക്കണം: കര്‍മസമിതി
backup
March 02 2017 | 21:03 PM
ശ്രീകണ്ഠപുരം: നഗരത്തില്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിനു സമീപമുള്ള ജനവാസകേന്ദ്രമായ ഉണ്ണിമിശിഹാ ദേവാലയത്തിന്റെ സ്ഥലത്ത് ശ്മശാനത്തിന് അനുമതി നല്‍കരുതെന്ന് ആക്ഷന്‍ കമ്മറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. മീറ്ററുകള്‍ മാത്രമകലെയുള്ള സ്കൂളും ഗവ.സ്ഥാപനങ്ങളും പൊതുകിണറും കുടുംബങ്ങളെയും പരിഗണിക്കാതെയുള്ള ശ്മശാനത്തിനായുള്ള നീക്കം ബന്ധപ്പെട്ടവര്‍ ഉപേക്ഷിക്കണം. കലക്ടര്‍, ഡി.എം.ഒ എന്നിവരുള്‍പ്പെടെയുള്ളവര്‍ക്ക് നിവേദനം നല്‍കിയിട്ടും നടപടിയില്ലെന്നും ഭാരവാഹികള്‍ ആരോപിച്ചു. യു.കെ ബാനു, കെ.പി ഇബ്രാഹിം, സി.എച്ച് മുജീബ്, വി.പി നസീമ, സി ശിഹാബ് സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."