HOME
DETAILS
MAL
റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കണ്‍സല്‍ട്ടന്റിനെ ചുമതലപ്പെടുത്തി
backup
March 02 2017 | 21:03 PM
പഴയങ്ങാടി: പഴയങ്ങാടി പാലം ബലപ്പെടുത്തല്‍ നിലവിലുള്ള പി.പി റോഡ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കാന്‍ നിര്‍ദേശിച്ചതായി മന്ത്രി ജി സുധാകരന് നിയമസഭയില്‍ അറിയിച്ചു.
റോഡില്‍ വാഹനപ്പെരുപ്പം കണക്കിലെടുത്ത് ബലക്ഷയം സംഭവിച്ചു കൊണ്ടിരിക്കുന്ന പാലം പുതുക്കി പണിയുന്നതി നു എന്തൊക്കെ നടപടികള്‍ സ്വീകരിച്ചുവെന്ന് ടി.വി രാജേഷ് എം.എല്‍.എ ഉന്നയിച്ച ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി. വിശദമായ റിപ്പോര്‍ട്ടും എസ്റ്റിമേറ്റും സമര്‍പ്പിക്കുന്നതിനായി കണ്‍സല്‍ട്ടന്റിനെ ചുമതലപ്പെടുത്തിയതായും മന്ത്രി പറഞ്ഞു.
താവം റെയില്‍വേ മേല്‍പാലം പ്രവൃത്തി ജൂലൈയില്‍ പൂര്‍ത്തിയാകും. പാപ്പിനിശേരി മേല്‍പാലം പ്രവൃത്തി ഈ മാസം പൂര്‍ത്തിയാകുമെന്നും ജി സുധാകരന് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."