നൂറു ദിവസത്തിനുള്ളില്‍ അവര്‍ സ്വതന്ത്രരാകും; മോദിക്ക് മറുപടിയുമായി രാഹുല്‍
ന്യൂഡല്‍ഹി: കൊല്‍ക്കത്തയില്‍ നടന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ റാലിയെ പരിഹസിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മറുപടിയുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.
എല്ലാ പ്രതിപക്ഷ കക്ഷികളും ഒത്തുചേര്‍ന്ന് രക്ഷിക്കൂ, രക്ഷിക്കൂ എന്ന് നിലവിളിക്കുകയാണെന്നായിരുന്നു മോദിയുടെ പരാമര്‍ശം. ഇതിനെയാണ് ട്വിറ്ററിലൂടെ രാഹുല്‍ രൂക്ഷമായി വിമര്‍ശിച്ചത്. ദാദ്ര നാഗര്‍ ഹവേലിയിലെ സില്‍വാസയില്‍ വച്ചായിരുന്നു പ്രധാനമന്ത്രി പ്രതിപക്ഷത്തെ അപഹസിച്ചത്.
പ്രഭോ എന്ന് അഭിസംബോധന ചെയ്തുകൊണ്ട് കോടിക്കണക്കിനു വരുന്ന തൊഴില്‍ രഹിതരായ യുവാക്കളും നിരാശരായ കര്‍ഷകരും അടിച്ചമര്‍ത്തപ്പെട്ട ദലിത്-ആദിവാസി ജനങ്ങളും ന്യൂനപക്ഷങ്ങളും ചെറുകിട വ്യാപാരികളും സഹായമപേക്ഷിച്ചുള്ള നിലവിളികളാണ് രാജ്യത്തുനിന്ന് ഉയരുന്നതെന്ന് രാഹുല്‍ ആരോപിച്ചു. 100 ദിവസത്തിനുള്ളില്‍ അവര്‍ സ്വതന്ത്രരാകുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. കൊല്‍ക്കത്തയില്‍ സമ്മേളിച്ച പ്രതിപക്ഷ പാര്‍ട്ടികള്‍ രക്ഷിക്കൂ എന്ന് വിലപിക്കുകയാണെന്നും തനിക്കെതിരേ അവര്‍ വലിയ പ്രതിഷേധത്തിലാണെന്നും മോദി പറഞ്ഞിരുന്നു. രാജ്യത്തെ അഴിമതി വിമുക്തമാക്കുകയെന്നതാണ് തന്റെ ലക്ഷ്യം, എന്നാല്‍ ഇതിനെതിരായ ഐക്യപ്പെടലാണ് പ്രതിപക്ഷം നടത്തുന്നതെന്നും മോദി ആരോപിച്ചിരുന്നു. മോദിയില്‍നിന്ന് മാത്രമല്ല ബി.ജെ.പിയില്‍ നിന്നുകൂടി രാജ്യത്തെ രക്ഷിക്കൂ എന്ന വിലാപമാണ് ഇപ്പോള്‍ ഉയരുന്നതെന്ന് കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."