സഊദി-കുവൈത്ത് ന്യൂട്രൽ സോണിൽ പരീക്ഷണാടിസ്ഥാനത്തിൽ എണ്ണയുത്പാദനം തുടങ്ങി
റിയാദ്: പരമാധികാര പ്രശ്നത്തെ തുടർന്ന് നിർത്തി വെച്ച സഊദി-കുവൈത് അതിർത്തിയിലെ ന്യൂട്രൽ സോണിൽ എണ്ണയുൽപാദനം പുനഃരാരംഭിച്ചു. ട്രയൽ റൺ ആണ് ഇപ്പോൾ ആരംഭിച്ചത്. മൂന്നു മാസത്തിനകം വഫ്ര എണ്ണപ്പാടത്തുനിന്നുള്ള പെട്രോളിയം കയറ്റുമതി ചെയ്തേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ന്യൂട്രൽ സോണിന്റെ പരമാധികാരവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ അടുത്തിടെ നടത്തിയ ചർച്ചകളിൽ കാര്യമായ പുരോഗതി കൈവരിക്കുന്നതിന് സാധിച്ചതായി നേരത്തെ തന്നെ റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിൽ പരിഹാരം കണ്ടെത്തിയതിനെ തുടർന്നാണ് തർക്കത്തെ തുടർന്ന് നിർത്തി വെച്ച ഈ മേഖലകളിൽ നിന്നും എണ്ണയുത്പാദനം പുനരാരംഭിക്കാൻ ഇരു രാജ്യങ്ങളും തീരുമാനത്തിലെത്തിയത്.
വർഷാവസാനത്തോടെ ഈ മേഖലയിൽ നിന്നും ഇരു രാജ്യങ്ങളും സംയുക്തമായി 550,000 ബാരൽ പ്രതിദിന എണ്ണയുത്പാദനം കൈവരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. തുടർന്ന് ഇരു രാജ്യങ്ങളും ഖഫ്ജി, വഫ്ര എണ്ണപ്പാടങ്ങളിൽ നിന്നും ഘട്ടം ഘട്ടമായി എണ്ണയുൽപാദന ശേഷി ഉയർത്താനാണ് നീക്കമെന്ന് കുവൈത്ത് ഊർജ്ജ മന്ത്രി ഖാലിദ് അൽ ഫാദിൽ പറഞ്ഞു. സഊദി ദേശീയ കമ്പനിയായ സഊദി അരാംകോ, കുവൈത് ഗൾഫ് ഓയിൽ കമ്പനി, കുവൈത് ദേശീയ എണ്ണകമ്പനിയുടെ ഒരു യൂണിറ്റ് എന്നിവയുടെ കൂട്ടായ്മയാണ് ഖഫ്ജി എണ്ണപ്പാടം കൈകാര്യം ചെയ്യുന്നത്. കുവൈത് ഗൾഫ് ഓപ്പറേഷൻ കമ്പനി, സഊദി ഷെവറോൺ എന്നീ കമ്പനികളാണ് വഫ്ര എണ്ണപ്പാടം കൈകാര്യം ചെയ്യുന്നത്.
1922 ൽ സഊദി അറേബ്യയും കുവൈത്തും തമ്മിലുണ്ടാക്കിയ കരാർ പ്രകാരമുള്ള 5700 ചതുരശ്ര കിലോമീറ്റർ വിസ്തീർണമുള്ള ന്യൂട്രൽ സോണിൽ രണ്ടു പ്രധാന എണ്ണപ്പാടങ്ങളാണ് ഉള്ളത്. ഇതിൽ അൽവഫ്റ കര എണ്ണപ്പാടവും ഖഫ്ജി സമുദ്ര എണ്ണപ്പാടവുമാണ്. ന്യൂട്രൽ സോൺ വിഭജിക്കുന്നതിനും മേഖലയുടെ പകുതി വീതം തങ്ങളുടെ രാജ്യങ്ങളിൽ കൂട്ടിച്ചേർക്കുന്നതിനും മേഖലയിലെ എണ്ണ സമ്പത്ത് പങ്കുവെക്കലും എണ്ണ വ്യവസായ മേഖലയുടെ മാനേജ്മെന്റും സംയുക്തമായി തുടരുന്നതിനും എഴുപതുകളിൽ ഇരു രാജ്യങ്ങളും ധാരണയിലെത്തിയിരുന്നു. എന്നാൽ, പരമാധികാരവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ രൂക്ഷമായതിനാൽ നേരത്തെ നടത്തിയ ചർച്ചകൾ പരാജയപ്പെട്ടിരുന്നു. തുടർന്ന് 2014, 2015 വർഷങ്ങൽ ഈ എണ്ണപ്പാടങ്ങൾ ഇരു രാജ്യങ്ങളും നടക്കുകയായിരുന്നു. ഇവിടെ നിന്നും പ്രതിദിനം 280,000 മുതൽ 300,000 ബാരൽ വരെ എണ്ണ ഉത്പാദിപ്പിച്ചിരുന്നതായാണ് കണക്കുകൾ. പ്രതിദിനം 220,000 ബാരൽ അറേബ്യൻ ഹെവി ക്രൂഡ് ഉത്പാദന ശേഷിയുള്ള അൽവഫ്റ എണ്ണപ്പാടം 2015 മെയിലാണ് അടച്ചു പൂട്ടിയത്. പിന്നീട് രണ്ടിടങ്ങളിൽ നിന്നും എണ്ണയുൽപാദനം നടന്നിട്ടില്ല. പ്രതിദിനം അഞ്ചു ലക്ഷം ബാരൽ എണ്ണ തോതിൽ ഉൽപാദിപ്പിക്കുന്നതിന് ന്യൂട്രൽ സോണിലെ എണ്ണപ്പാടങ്ങൾക്ക് ശേഷിയുണ്ട്. ആഗോള എണ്ണയുത്പാദനത്തിലെ 0.5 ശതമാനം വരുമിത്. പിന്നീട് ഇവിടെ നിന്നും എണ്ണയുൽപാദനം നടന്നിട്ടില്ല.
പ്രതിദിനം അഞ്ചു ലക്ഷം ബാരൽ എണ്ണ തോതിൽ ഉൽപാദിപ്പിക്കുന്നതിന് ന്യൂട്രൽ സോണിലെ എണ്ണപ്പാടങ്ങൾക്ക് ശേഷിയുണ്ട്. പെട്രോളിയം കയറ്റുമതി രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക്കിലെ അംഗ രാജ്യമായ ഇക്വഡോറിന്റെ ആകെ ഉൽപാദനത്തിന് സമമാണിത്. ഏറെ കാലമായി തുടരുന്ന ചർച്ചകൾക്കൊടുവിൽ സഊദി ഊർജ മന്ത്രി അബ്ദുൽ അസീസ് ബിൻ സൽമാൻ രാജകുമാരനും കുവൈത്ത് എണ്ണ, വൈദ്യുതി മന്ത്രി ഡോ. ഖാലിദ് അൽഫാദിലും തമ്മിൽ ഏതാനും കാസങ്ങൾക്ക മുമ്പാണ് ഒപ്പു വെച്ചത്.
ഒപെക്കിലെ തങ്ങളുടെ ക്വാട്ട പ്രകാരം ന്യൂട്രൽ സോണിൽ ഉൽപാദിപ്പിക്കുന്ന എണ്ണ സഊദിയും കുവൈത്തും പങ്കുവെക്കുകയാണ് ചെയ്യുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."