HOME
DETAILS

പയ്യാമ്പലം പാര്‍ക്ക് ഏറ്റെടുക്കുംപയ്യാമ്പലം പാര്‍ക്ക് ഏറ്റെടുക്കും

  
backup
March 02 2017 | 21:03 PM

%e0%b4%aa%e0%b4%af%e0%b5%8d%e0%b4%af%e0%b4%be%e0%b4%ae%e0%b5%8d%e0%b4%aa%e0%b4%b2%e0%b4%82-%e0%b4%aa%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%8f%e0%b4%b1%e0%b5%8d



കണ്ണൂര്‍: ഡി.ടി.പി.സി.യുടെ നിയന്ത്രണത്തിലുള്ള പയ്യാമ്പലം പാ
ര്‍ക്ക് കണ്ണൂര്‍ കോര്‍പറേഷന്‍ ഏറ്റെടുക്കും. പാര്‍ക്ക് വിട്ടുനല്‍കാന്‍ ഡി.ടി.പി.സി ഡെപ്യൂട്ടി ഡയരക്ടര്‍ സന്നദ്ധത അറിയിച്ചതായി ഇന്നലെ കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗത്തില്‍ മേയര്‍ അറിയിച്ചു. നടത്തിപ്പുകാര്‍ കോര്‍പറേഷനിലേക്കു അടക്കേണ്ട വിനോദനികുതിയും ലൈസന്‍സ് ഫീസും അടക്കുന്നില്ലെന്നു കാരണത്താല്‍ ഡി.ടി.പി.സി
യുടെ നിയന്ത്രണത്തിലുള്ള പയ്യാമ്പലം പാര്‍ക്ക് ഫെബ്രുവരി 10ന് കോര്‍പ്പറേഷന്‍ അടപ്പിച്ചിരുന്നു. പാര്‍ക്ക് പൂട്ടിയതിനെതിരേ പാര്‍ക്കിന്റെ നടത്തിപ്പ് കരാറിനെടുത്ത വ്യക്തി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്. ഇന്നു കേസ് പരിഗണിക്കുന്നതിനാ
ല്‍ ഹൈക്കോടതി വിധിക്കനുസരിച്ചാകും ഏറ്റെടുക്കല്‍ സംബന്ധിച്ച മറ്റുകാര്യങ്ങള്‍ തീരുമാനി
ക്കുകയെന്ന് ഡെപ്യൂട്ടി മേയര്‍
പി.കെ രാഗേഷ് യോഗത്തെ അറിയിച്ചു. പാര്‍ക്ക് സൗജന്യമായി തുറന്നുകൊടുക്കണമെന്ന് യോഗത്തില്‍ ഭൂരിപക്ഷം കൗണ്‍സിലര്‍മാരും ആവശ്യപ്പെട്ടെങ്കിലും ഒടുവില്‍ കോര്‍പറേഷനും വരുമാനമുണ്ടാകുന്ന രീതിയില്‍ പാര്‍ക്ക് ആരംഭിക്കാന്‍ യോഗം തീരുമാനിച്ചു. പാര്‍ക്ക് ഏറ്റെടുക്കാനുള്ള കൗണ്‍സില്‍ തീരുമാനം ഡി.ടി.പി.സിയെ അറിയിക്കും. നിയമപരമായി കൈമാറ്റം നടത്തിയതിനു ശേഷം പാര്‍ക്ക് തുറന്നു പ്രവര്‍ത്തിക്കും. നടത്തിപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ തീരുമാനിക്കുന്നതിനു പാര്‍ലമെന്ററി പാര്‍ട്ടി നേതാക്കളെ ചുമതലപ്പെടുത്തുമെന്നും മേയര്‍ അറിയിച്ചു. അതേസമയം, സ്റ്റേഡിയം കോര്‍ണറിലെ ശുചിമുറി കോംപ്ലക്‌സ് ഒരാഴ്ച തുറന്ന് വീണ്ടും പൂട്ടിയത് യോഗത്തില്‍ ചര്‍ച്ചയായി. കലോത്സവം നടന്ന ജനുവരി 16 മുതല്‍ 22 വരെ പ്രവര്‍ത്തിച്ച ശുചിമുറി കോംപ്ലക്‌സ് കലോത്സവം തീര്‍ന്നതിനു പിന്നാലെ പൂട്ടിയത് ഒരു മാസത്തിലധികമായിട്ടും കോര്‍പറേഷന്‍ അധികൃതര്‍അറിഞ്ഞില്ലെന്ന് യോഗത്തില്‍ പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ ടി.ഒ മോഹനന്‍ ചൂണ്ടിക്കാട്ടി. വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കില്‍ പരിശോധിക്കാമെന്ന് ഡെപ്യൂട്ടി മേയര്‍ പി.കെ രാഗേഷ് മറുപടി നല്‍കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദി അറേബ്യ; എയർപോർട്ടുകളിൽ നിന്ന് 932 കള്ള ടാക്‌സിഡ്രൈവർമാരെ പിടികൂടി

Saudi-arabia
  •  2 months ago
No Image

ഓസീസിനെ അട്ടിമറിച്ച് ദക്ഷിണാഫ്രിക്ക ഫൈനലിൽ; 15 വർഷത്തിന് ശേഷം ഓസീസില്ലാത്ത ടി20 ലോകകപ്പ് ഫൈനൽ

Cricket
  •  2 months ago
No Image

സൽമാൻ ഖാനെ കൊലപ്പെടുത്താൻ പദ്ധതി, സുരക്ഷ വീണ്ടും വർധിപ്പിച്ചു

National
  •  2 months ago
No Image

സഊദി ട്രാഫിക് പിഴകളിലെ ഇളവ് കാലാവധി നീട്ടി

Saudi-arabia
  •  2 months ago
No Image

യുഎഇ തൊഴിലവസരങ്ങൾ: 2030-ഓടെ ഭക്ഷ്യമേഖലയിൽ 20,000 ഒഴിവുകൾ തുറക്കുമെന്ന് മന്ത്രി

uae
  •  2 months ago
No Image

ഡിജിറ്റൽ നവീകരണ ലക്ഷ്യങ്ങൾക്ക് പിന്തുണ; ദുബൈയിൽ അന്താരാഷ്ട്ര എ.ഐ സമ്മേളനം 2025 ഏപ്രിൽ 15 മുതൽ

uae
  •  2 months ago
No Image

'ഈ രാഷ്ട്രീയം എന്നെ വേദനിപ്പിക്കുന്നു'; നവീന്‍ ബാബുവിന്റെ മരണത്തില്‍ ഫെയ്‌സ്ബുക്ക് കുറിപ്പുമായി രമേശ് ചെന്നിത്തല

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-17-10-2024

PSC/UPSC
  •  2 months ago
No Image

ഗ്ലോബൽ വില്ലേജ് സീസൺ 29ന് വർണാഭ തുടക്കം

uae
  •  2 months ago
No Image

കുട്ടികളുടെ മുന്നിലുള്ള ലൈംഗികബന്ധവും നഗ്‌നതാപ്രദര്‍ശനവും കുറ്റകരം; പോക്‌സോ ചുമത്താമെന്ന് ഹൈക്കോടതി

Kerala
  •  2 months ago