അലന് ഷുഹൈബിന് പരീക്ഷയെഴുതാം, അനുമതി നല്‍കിയത് കണ്ണൂര്‍ സര്‍വകലാശാല
കണ്ണൂര്‍: യു.എ.പി.എ കേസില്‍ അറസ്റ്റിലായ അലന് ഷുഹൈബിന് എല്‍.എല്‍.ബി പരീക്ഷ എഴുതാന്‍ അനുമതി. കണ്ണൂര്‍ സര്‍വകലാശാലയാണ് അനുമതി നല്‍കിയത്. സര്‍വകലാശാല അനുമതി നല്കിയാല് അലന് പരീക്ഷ എഴുതാമെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് സര്വാകലാശാലയുടെ നടപടി.
യു.എ.പി.എ കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന അലന്റെയും താഹയുടെയും റിമാന്‍ഡ് കാലാവധി അടുത്ത മാസം 13 വരെ വീണ്ടും നീട്ടിയിരുന്നു. കൊച്ചിയിലെ എന്‍.ഐ.എ കോടതിയാണ് റിമാന്‍ഡ് കാലാവധി നീട്ടിയത്. ഈ സമയത്താണ് രണ്ടാം സെമസ്റ്റര്‍ പരീക്ഷയെഴുതണമെന്നാവശ്യപ്പെട്ട് അലന് ഷുഹൈബ് ഹൈക്കോടതിയെ സമീപ്പിച്ചത്. പതിനെട്ടാം തീയതിയാണ് കണ്ണൂര്‍ യൂനിവേഴ്സിറ്റിയില്‍ രണ്ടാം സെമസ്റ്റര്‍ പരീക്ഷ തുടങ്ങുന്നത്. ഇതിനായി യൂനിവേഴ്സിറ്റിക്കും അലന് അപേക്ഷ സമര്‍പ്പിച്ചിരുന്നു.
സര്‍വകലാശാല അനുമതി നല്കിയാല് പരീക്ഷ എഴുതാമെന്നായിരുന്നു കോടതി പറഞ്ഞത്. ഇക്കാര്യത്തില്‍ ഹൈക്കോടതി കണ്ണൂര്‍ സര്‍വകലാശയുടെ വിശദീകരണം തേടുകയും ചെയ്തിരുന്നു.
'മൂന്നാം സെമസ്റ്റര്‍ പരീക്ഷയെഴുതുന്നതില്‍ നിന്ന് വിലക്കിയിട്ടുണ്ട്. എന്നാല്‍ രണ്ടാം സെമസ്റ്റര്‍ പരീക്ഷയെഴുതുവാന്‍ അവസരം വേണം. ഒരു വിദ്യാഥിയെന്നത് പരിഗണിച്ച് ഇതിന് അനുമതി നല്‍കണം' എന്നായിരുന്നു അലന് ഹരജിയില്‍ പറഞ്ഞത്. കണ്ണൂര്‍ സര്‍വകലാശാല പാലയാട് ക്യാംപസിലെ വിദ്യാര്‍ഥിയാണ് അലന്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."