പൊലിസ് അക്കാദമിയില്‍ ബീഫിനു വിലക്ക്, ബീഫ് വിരട്ടി വേറിട്ട പ്രതിഷേധവുമായി യൂത്ത് ലീഗ്, സംഭവം മാധ്യമസൃഷ്ടി മാത്രമാണെന്ന വിശദീകരണവുമായി എ.ഡി.ജി.പി സന്ധ്യ
തിരുവനന്തപുരം: ഭക്ഷണ മെനുവില്‍ നിന്ന് ബീഫ് ഒഴിവാക്കിയ കേരള പൊലിസ് അക്കാദമിയുടെ നടപടി വന്‍ വിവാദമായിരിക്കെ വിശദീകരണവുമായി എ.ഡി.ജി.പി ബി.സന്ധ്യ. സംഭവം മാധ്യമസൃഷ്ടി മാത്രമാണെന്നാണ് അവര്‍ പറയുന്നത്. ബീഫ് മാത്രമല്ല, മട്ടനും മെനുവില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്ന് ബി. സന്ധ്യ പറഞ്ഞു. ഇത് ഡയറ്റീഷ്യന്റെ നിര്‍ദ്ദേശപ്രകാരമാണെന്നും അവര്‍ വ്യക്തമാക്കി. കേരള പൊലിസ് അക്കാദമിയില്‍ നിന്ന് വെടിയുണ്ടകള്‍ കാണാതായിട്ടില്ലെന്നും സന്ധ്യ കൂട്ടിച്ചേര്‍ത്തു.
അതേസമം പൊലിസ് അക്കാദമിയിലെ ബീഫ് നിരോധനത്തിനെതിരേ പ്രതിഷേധസംഘമങ്ങളുമായി രാഷ്ട്രീയ യുവജനസംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്. വിവിധ പൊലിസ് സ്റ്റേഷനുകള്‍ക്ക് മുമ്പിലാണ് ബീഫ് വിരട്ടി യൂത്ത് ലീഗ് വിതരണം ചെയ്യുക.
കേരളത്തിലെ വിവിധ ബറ്റാലിയനുകളിലെ 2800 പേരാണ് പരിശീലനത്തിനായി തൃശൂര്‍ പൊലിസ് അക്കാദമിയില്‍ ചേര്‍ന്നത്. ഇവര്‍ക്കായി പുറത്തിറക്കിയ ഭക്ഷണ മെനുവാണ് വിവാദമായത്. മുട്ടയും, കോഴിക്കറിയും, മീനുമെല്ലാം മെനുവില്‍ ഉള്‍പ്പെടുത്തിയെങ്കിലും ബീഫ് ഒഴിവാക്കിയത് വിവാദമാവുകയായിരുന്നു. മുന്‍ വര്‍ഷങ്ങളില്‍ ബീഫും മെസ്സില്‍ നിന്നും പരിശീലനം നടത്തുന്ന പൊലിസുകാര്‍ക്ക് നല്‍കിയിരുന്നതായി പൊലിസുകാര്‍ തന്നെ പറയുന്നുണ്ട്.
കഴിഞ്ഞ ദിവസങ്ങളിലും ബീഫ് എല്ലാ ബറ്റാലിയിലെ ക്യാന്റീനുകളില്‍ നല്‍കിയിട്ടുണ്ടെന്നും എഡിജിപി പറഞ്ഞു. എന്നാല്‍ ബീഫ് ഒഴിവാക്കിയതിലെ അതൃപ്തി പൊലിസുകാര്‍ സംഘടനകളെയും അറിയിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."