HOME
DETAILS
MAL
'ശരീഅത്തിനെതിരേയുള്ള നീക്കങ്ങള്‍ അനുവദിക്കില്ല'
backup
January 20 2019 | 20:01 PM
മലപ്പുറം: സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയ ശരീഅത്ത് റൂള്‍ അംഗീകരിക്കാനാവില്ലെന്ന് ദാരിമീസ് സെന്‍ട്രല്‍ കൗണ്‍സില്‍. ഇസ്ലാമിനും മുസ്ലിംകള്‍ക്കുമെതിരേ നിയമ നൂലാമാലകള്‍ കൊണ്ടുവരുന്നത് ഭരണഘടന അനുവദിച്ചുതന്ന സ്വാതന്ത്ര്യത്തെ ഹനിക്കലാണ്. ഇസ്ലാം മതാശ്ലേഷണത്തിന്റെ അംഗീകാരത്തിനുവേണ്ടി മാസങ്ങളോളം കാത്തുകെട്ടിക്കിടക്കേണ്ടിവരുന്ന സാഹചര്യം ദൂരവ്യാപകമായ പ്രത്യാഘാതങ്ങളാണ് സൃഷ്ടിക്കുക.
ശരീഅത്തുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഇടപെടുമ്പോള്‍ മതപണ്ഡിതന്മാരുമായി കൂടിയാലോചിക്കണമെന്നും മുഹമ്മദ്കുട്ടി ദാരിമി കോടങ്ങാട്, അബ്ദുല്‍ ഗഫൂര്‍ ദാരിമി, കെ.കെ മുഹമ്മദ് ദാരിമി അരിയാല്‍, ശുഐബ് ഹൈതമി വാരാമ്പറ്റ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."