HOME
DETAILS
MAL
ചിതാഭസ്മ നിമഞ്ജന യാത്രയ്ക്കു സ്വീകരണം നല്കി
backup
March 02 2017 | 21:03 PM
കാഞ്ഞങ്ങാട്: പാലക്കാട് സി.പി.എം അക്രമത്തില്‍ വെന്തുമരിച്ച ബി.ജെ.പി പ്രവര്‍ത്തക വിമലാ ദേവിയുടെ ചിതാഭസ്മ നിമഞ്ജന യാത്രയ്ക്ക് മാവുങ്കാലില്‍ സ്വീകരണം നല്കി. ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന് ഉദ്ഘാടനം ചെയ്തു.
ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭ സുരേന്ദ്രന്, മഹിള മോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി ജയസദാന്ദന്, മലപ്പുറം ജില്ല പ്രസിഡന്റ് ഷീബ ഉണ്ണികൃഷ്ണന്, ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് ബി.രാധാമണി, മഹിളാമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭ രാജന്, യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി അഡ്വ. എന്‍.പി.ശിഖ,മഹേശ്വരി തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."