പൊന്നോമനയെ ലാളിച്ച് കൊതി തീരും മുമ്പേ മുനൈഫ യാത്രയായി
കുമ്പള: പൊന്നോമനയുടെ പുഞ്ചിരി കണ്ടു കൊതി തീരും മുമ്പേ മുനൈഫയെ വിധി തട്ടിയെടുത്തതു നാടിനു നൊമ്പരമായി. കഴിഞ്ഞ ദിവസം ഗ്രൈന്ഡറില് ഷാള്‍ കുടുങ്ങി മരിച്ച യുവതിയുടെ ദുരന്തത്തില്‍ നാട് ഒന്നടങ്കം ദുഃഖ സാന്ദ്രമായി. ഒന്നര വര്‍ഷം മുമ്പാണു ഷിറിയ സ്വദേശി സയ്യിദ്ദുമായി മുനൈഫയുടെ വിവാഹം നടന്നത്. ഇവര്‍ക്കു ഒരു ആണ് കുഞ്ഞുമുണ്ട്. കല്യാണത്തിനു ശേഷം ഗള്‍ഫില്‍ പോയ ഭര്‍ത്താവ് സയ്യിദ് ഒന്നര മാസം മുമ്പാണ് നാട്ടിലെത്തിയത്. കളിയും ചിരിയും നിറഞ്ഞ കുടുംബ ജീവിതത്തിനിടെയുണ്ടായ മുനീഫയുടെ അപകട മരണം നാടിനെ ഒന്നടങ്കം ദുഃഖത്തിലാഴ്ത്തി.
അപകടം സംഭവിച്ച ദിവസം വൈകുന്നരം മുനൈഫയുടെ മാതാപിതാക്കളായ മജീദും മുസൈബയും ഷിറിയയിലെ ഭര്‍തൃവീട്ടില്‍ എത്തിയിരുന്നു. മകളും പേരമകനുമൊത്തു സന്തോഷം പങ്കു വച്ചു പിരിയുമ്പോള്‍ ഇവര്‍ക്കറിയില്ലായിരുന്നു, തന്റെ മകളുടെ മുഖത്തെ ചിരി മായാന്‍ ഇനി മണിക്കൂറുകള്‍ മാത്രമേയുള്ളുവെന്ന്.
അവര്‍ പോയ ശേഷം രാത്രി ഭക്ഷണത്തിനായി പത്തിരി തയാറാക്കാന്‍ അരി അരക്കുന്നതിനിടെയാണ് മുനൈസയുടെ ഷാള്‍ ഗ്രൈന്ററില്‍ കുടുങ്ങിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."