HOME
DETAILS

പാര്‍ക്കിങ് ഏരിയ മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതിന് നിയന്ത്രണം

  
backup
January 20 2019 | 21:01 PM

%e0%b4%aa%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf%e0%b4%99%e0%b5%8d-%e0%b4%8f%e0%b4%b0%e0%b4%bf%e0%b4%af-%e0%b4%ae%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d-%e0%b4%86

 

മുക്കം (കോഴിക്കോട്): വാഹന പാര്‍ക്കിങ് ഏരിയ ചട്ടവിരുദ്ധമായി മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതിന് കര്‍ശന നിയന്ത്രണം കൊണ്ടുവരാന്‍ സര്‍ക്കാര്‍ തീരുമാനം.
സംസ്ഥാനത്തെ വാണിജ്യ സ്ഥാപനങ്ങളും മറ്റു ബഹുനില മന്ദിരങ്ങളും പാര്‍ക്കിങ് ഏരിയ എന്ന നിലയില്‍ അനുമതി വാങ്ങിയ സ്ഥലങ്ങള്‍ മറ്റ് ആവശ്യത്തിനായി ഉപയോഗിക്കുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി കര്‍ശനമാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.


പാര്‍ക്കിങ് ഏരിയയായി നീക്കിവച്ചിട്ടുള്ള ഭാഗങ്ങള്‍ ഒക്യുപെന്‍സി സര്‍ട്ടിഫിക്കറ്റ് കൈപ്പറ്റിയ ശേഷം കെട്ടിയടച്ച് വാണിജ്യ ആവശ്യങ്ങള്‍ക്കും മറ്റും ഉപയോഗിച്ചു വരുന്നതായുള്ള നിരവധി പരാതികള്‍ സര്‍ക്കാരിനു ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് തദ്ദേശ സ്വയംഭരണ വകുപ്പ് സ്‌പെഷല്‍ സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം നിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ തീരുമാനിച്ചത്.


ഇനി മുതല്‍ കെട്ടിടത്തിന്റെ പ്രവൃത്തി പൂര്‍ത്തിയാക്കിയ ശേഷം ഒക്യുപെന്‍സി സര്‍ട്ടിഫിക്കറ്റ് നല്‍കുമ്പോള്‍ കംപ്ലീഷന്‍ പ്ലാനിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകൂടി അപേക്ഷകന് തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറി നല്‍കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. പാര്‍ക്കിങ് ഏരിയയുടെ ദുരുപയോഗം തടയുന്നതിനും കംപ്ലീഷന്‍ പ്ലാനില്‍നിന്ന് രൂപമാറ്റം വരുത്തി മറ്റു നിര്‍മാണ പ്രവൃത്തികള്‍ നടത്തിയിട്ടില്ലെന്ന് ഭാവിയില്‍ നടക്കുന്ന പരിശോധനകളില്‍ ഉറപ്പുവരുത്തുന്നതിനുമാണ് കംപ്ലീഷന്‍ പ്ലാനിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകൂടി നല്‍കാന്‍ നിര്‍ദേശം നല്‍കിയത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വി.എസിന് കോപ്പിയടിയും ലൗ ജിഹാദും പിണറായിക്ക് സ്വര്‍ണക്കടത്ത്;  മലപ്പുറത്തിന് വര്‍ഗീയ ചാപ്പ കുത്താന്‍ മത്സരിക്കുന്ന സി.പിഎം  

Kerala
  •  2 months ago
No Image

മലപ്പുറം ക്രിമിനലുകളുടെ നാടെന്ന് വരുത്താന്‍ ശ്രമം; ആര്‍.എസ്.എസുമായി ധാരണയുണ്ടാക്കാന്‍ മുഖ്യമന്ത്രി കാരണം കണ്ടെത്തുകയാണെന്ന് പി.വി അന്‍വര്‍

Kerala
  •  2 months ago
No Image

മുഖ്യമന്ത്രിയുടെ നിലപാട് പ്രതിഷേധാർഹം : എസ് കെ എസ് എസ് എഫ്

organization
  •  2 months ago
No Image

'വാളാകാന്‍ എല്ലാവര്‍ക്കും കഴിയും, പ്രതിരോധം തീര്‍ക്കുന്ന പരിചയാകാന്‍ അപൂര്‍വ്വം വ്യക്തികള്‍ക്കേ കഴിയൂ': കോടിയേരിയെ ഓര്‍മിച്ച് കെ.ടി ജലീല്‍

Kerala
  •  2 months ago
No Image

വാണിജ്യ എല്‍.പി.ജി സിലിണ്ടറിന് വീണ്ടും വില കൂട്ടി; പുതുക്കിയ നിരക്ക് ഇന്നുമുതല്‍

National
  •  2 months ago
No Image

ദമാമിൽ ഫ്ലാറ്റിൽ ഗ്യാസ് സിലിണ്ടർ സ്ഫോടനം: മൂന്ന് മരണം, മൂന്ന് പേർക്ക് ഗുരുതരം, 20 പേർക്ക് പരിക്ക്

Saudi-arabia
  •  2 months ago
No Image

രജനീകാന്ത് ആശുപത്രിയില്‍

National
  •  2 months ago
No Image

സലൂണില്‍ മുടി വെട്ടാന്‍ പോകുമ്പോള്‍ സൂക്ഷിച്ചോളൂ...! മുടിവെട്ടുമ്പോള്‍ മസാജിന്റെ പേരില്‍ കഴുത്തു തിരിച്ചു- യുവാവിന് മസ്തിഷ്‌കാഘാതം

Kerala
  •  2 months ago
No Image

പീഡനക്കേസില്‍ നടന്‍ നിവിന്‍ പോളിയെ ചോദ്യം ചെയ്തു

Kerala
  •  2 months ago
No Image

 'നടക്കുന്നത് അഭിമുഖത്തെ വക്രീകരിച്ചുള്ള പ്രചരണം' മുഖ്യമന്ത്രിയുടെ മലപ്പുറം പരാമര്‍ശത്തിന് ന്യായീകരണവുമായി എ.കെ ബാലന്‍ 

Kerala
  •  2 months ago