ആശാവര്‍ക്കര്‍മാര്‍ക്കു മിനിമം വേതനവും സാമൂഹ്യ സുരക്ഷാ പദ്ധതികളും നടപ്പാക്കണം
കാഞ്ഞങ്ങാട്: ആശാവര്‍ക്കര്‍മാര്‍ക്കു മിനിമം വേതനവും സാമൂഹ്യ സുരക്ഷാ പദ്ധതികളും നടപ്പാക്കണമെന്ന് ആശാ വര്‍ക്കേഴ്‌സ് യൂനിയന്‍(സി.ഐ.ടി.യു) ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. റേഷന്‍ മുന്‍ഗണനാ പട്ടികയില്‍ ആശമാരെ ഉള്‍പ്പെടുത്തുക, ജനപ്രതിനിധികളായ ആശമാരുടെ അലവന്‍സ് നിര്‍ത്തലാക്കാനുള്ള നീക്കം ഉപേക്ഷിക്കുക, മൊബെല്‍ഫോണ്‍ റിചാര്‍ജ്, യൂനിഫോം അലവന്‍സുകള്‍ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളും സമ്മേളനം ഉന്നയിച്ചു.
കോട്ടച്ചേരി കുന്നുമ്മല്‍ ബാങ്ക് ഹാളില്‍ നടന്ന സമ്മേളനം സി.ഐ.ടി.യു ജില്ലാ ജനറല്‍ സെക്രട്ടറി ടി.കെ.രാജന്‍ ഉദ്ഘാടനം ചെയ്തു. കെ.സി.കെ ഷീബ അധ്യക്ഷയായി. കെ. പ്രീത, ഡി.വി.അമ്പാടി, എ മാധവന്‍ വി.വി. പ്രസന്ന കുമാരി, എന്‍.വി. ബിന്ദു, ജലജാ ഗണേശന്‍, വിമല, ടി.ബിന്ദു സംസാരിച്ചു.
ഭാരവാഹികള്‍: ടി.വി. ഗീത (പ്രസിഡന്റ്), കെ ദാക്ഷായണി, ഓമനാ നാരായണന്‍, കെ.സി.കെ. ഷീബ (വൈ.പ്രസിഡന്റ്), വി.വി പ്രസന്നകുമാരി (സെക്രട്ടറി), എം.ദീപ, കെ.നിര്‍മ്മല, ഇ രമണി (ജോ.സെക്രട്ടറിമാര്‍), പി.എം.സൈനബ (ട്രഷറര്‍).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."