HOME
DETAILS

ചൈനയും വിയറ്റ്‌നാമും ക്വാര്‍ട്ടറില്‍

  
backup
January 20 2019 | 21:01 PM

china-viatnam


ഷാര്‍ജ: ജോര്‍ദാനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ പരാജയപ്പെടുത്തി വിയറ്റ്‌നാമും തായ്‌ലന്‍ഡിനെ തകര്‍ത്ത് ചൈനയും ഏഷ്യന്‍ കപ്പിന്റെ ക്വാര്‍ട്ടറിലേക്ക് യോഗ്യത നേടി. നിശ്ചിത സമയത്ത് 1-1ന് സമനിലയിലായിരുന്ന ജോര്‍ദാന്‍ -വിയറ്റ്‌നാം മത്സരത്തില്‍ പെനാല്‍റ്റി ഷൂട്ടൗട്ടിലായിരുന്നു വിയറ്റ്‌നാമിന്റെ ജയം. പെനാല്‍റ്റിയില്‍ 4-2 എന്ന സ്‌കോറിനായിരുന്നു വിയറ്റ്‌നാം വിജയം കൊയ്തത്.


നിശ്ചിത സമയത്തെ 39-ാം മിനുട്ടില്‍ ജോര്‍ദാന്‍ താരം ബഹ അബ്ദുല്‍ റഹ്മാനാണ് ആദ്യ ഗോള്‍ സ്‌കോര്‍ ചെയ്തത്. രണ്ടാം പകുതിക്ക് ശേഷം മത്സരത്തിലേക്ക് തിരിച്ച് വന്ന വിയറ്റ്‌നാം 51-ാം മിനുട്ടില്‍ നിയോഗ് പോങിലൂടെ സമനില പിടിച്ചു. പിന്നീടാണ് കളി പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ടത്. മറ്റൊരു മത്സരത്തില്‍ 2-1 എന്ന സ്‌കോറിന് ചൈന തായ്‌ലന്‍ഡിനെ പരാജയപ്പെടുത്തി ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. 31-ാം മിനുട്ടില്‍ സുഭാച്ചി ജെയ്ദദാണ് ആദ്യ ഗോള്‍ സ്‌കോര്‍ ചെയ്തത്. ആദ്യ പകുതി അവസാനിക്കുമ്പോള്‍ തായ്‌ലന്‍ഡിന് ഒരു ഗോളിന്റെ ലീഡുണ്ടായിരുന്നു. എന്നാല്‍ 67-ാം മിനുട്ടില്‍ ചൈന ഗോള്‍ തിരിച്ചടിച്ച് സമനില പിടിച്ചു. ജയത്തിനായി പൊരുതിയ ചൈന 71-ാം മിനുട്ടില്‍ പെനാല്‍റ്റിയിലൂടെ ലീഡ് നേടുകയായിരുന്നു. സമനിലക്കായി തായ്‌ലന്‍ഡ് പൊരുതി നോക്കിയെങ്കിലും രക്ഷയുണ്ടായില്ല.


ഇന്ത്യയുള്‍പ്പെട്ട ഗ്രൂപ്പില്‍ നിന്ന് രണ്ടാം സ്ഥാനക്കാരായിട്ടായിരുന്നു തായ്‌ലന്‍ഡ് പ്രീക്വാര്‍ട്ടറില്‍ പ്രവേശിച്ചത്. 1972ന് ശേഷം ആദ്യമായാണ് തായ്‌ലന്‍ഡ് ഏഷ്യന്‍ കപ്പിന്റെ പ്രീക്വാര്‍ട്ടറില്‍ ഗോള്‍ നേടുന്നത്. ഇന്ന് നടക്കുന്ന മത്സരത്തില്‍ ലോകകപ്പ് ടീമുകളായ ജപ്പാനും സഊദി അറേബ്യയും തമ്മില്‍ കൊമ്പുകോര്‍ക്കും. ഇതോടെ ഏഷ്യന്‍ കപ്പ് സ്വപ്നം കണ്ടെത്തിയ എതെങ്കിലുമൊരു ഏഷ്യന്‍ കരുത്തര്‍ ഇന്ന് പുറത്താകും. ലോകകപ്പില്‍ ബെല്‍ജിയത്തെ വിറപ്പിച്ച ജപ്പാന്‍ മികച്ച ടീമുമായിട്ടാണ് യു.എ.ഇയിലെത്തിയിട്ടുള്ളത്. ജയത്തില്‍ കുറഞ്ഞതൊന്നും തങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്ന് പരിശീലകന്‍ ജോക്കി ഹുയ്ന്‍ പറഞ്ഞു. അതേസമയം, ലോകകപ്പ് ടീമിനെ നിലനിര്‍ത്തിയ സഊദി ടീം പൂര്‍ണ സജ്ജമാണെന്നായിരുന്നു പരിശീലകന്റെ വിശദീകരണം. ഏത് ടീമാണെങ്കിലും ഇന്ന് സഊദിയുടേത് വിജയം മാത്രമായിരിക്കുമെന്ന് സഊദി പരിശീലകന്‍ കൂട്ടിച്ചേര്‍ത്തു. മറ്റൊരു മത്സരത്തില്‍ കഴിഞ്ഞ വര്‍ഷത്തെ ചാംപ്യന്‍മാരായ ആസ്‌ത്രേലിയ ഉസ്ബക്കിസ്താനെ നേരിടും.

ഗ്രൂപ്പ്ഘട്ടത്തിലെ രണ്ട് മത്സരത്തിലും ജയിച്ചാണ് ഉസ്ബക്കിസ്താന്‍ രണ്ടാം റൗണ്ടിനെത്തിയിട്ടുള്ളത്. ജപ്പാനോട് മാത്രമായിരുന്നു ഗ്രൂപ്പ്ഘട്ടത്തില്‍ പരാജയപ്പെട്ടത്. അതേസമയം, ആദ്യ മത്സരത്തില്‍ ആസ്‌ത്രേലിയ ജോര്‍ദാനോട് പരാജയപ്പെട്ടിരുന്നു. ഒന്നിനൊന്ന് മികച്ച ടീമായതിനാല്‍ രണ്ടാം ക്വാര്‍ട്ടറിലും തീപാറും. രാത്രി 10.30ന് നടക്കുന്ന മത്സരത്തില്‍ ആതിഥേയരായ യു.എ.ഇ കിര്‍ഗിസ്ഥാനെ നേരിടും. ഗ്രൂപ്പ്ഘട്ടത്തില്‍ ഒറ്റ മത്സരത്തില്‍ മാത്രമാണ് യു.എ.ഇ വിജയിച്ചിട്ടുള്ളത്. ബാക്കി രണ്ട് മത്സരങ്ങളിലും സമനിലയായിരുന്നു. യു.എ.ഇക്ക് ശക്തമായ ടീമുണ്ടായിരുന്നിട്ടും മികച്ച റിസല്‍ട്ടുണ്ടാക്കാന്‍ സാധിച്ചിട്ടില്ല. ഗ്രൂപ്പ്ഘട്ടത്തില്‍ രണ്ട് മത്സരത്തിലും പരാജയപ്പെട്ട കിര്‍ഗിസ്ഥാന്‍ ഒറ്റ മത്സരത്തില്‍ മാത്രമാണ് വിജയിച്ചിട്ടുള്ളത്. ശക്തരായ എതിരാളികളല്ലെങ്കിലും യു.എ.ഇയെ വിറപ്പിക്കാന്‍ പോന്ന ടീമാണ് കിര്‍ഗിസ്ഥാന്‍.

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഖത്തറിൽ ഒക്ടോബർ 16 വരെ മൂടൽമഞ്ഞ് അനുഭവപ്പെടുന്നതിന് സാധ്യത

qatar
  •  2 months ago
No Image

പാകിസ്ഥാൻ അമ്പേ പരാജയം; ഇന്ത്യൻ പ്രതീക്ഷകൾ അസ്തമിച്ചു

Cricket
  •  2 months ago
No Image

വയനാട് ദുരന്തത്തില്‍ കേരളത്തിനോട് ഒരവഗണനയും കാണിച്ചിട്ടില്ല, ആവശ്യമായ സഹായം ഉറപ്പാക്കും; നിര്‍മല സീതാരാമന്‍

National
  •  2 months ago
No Image

കാനഡയ്‌ക്കെതിരെ കടുത്ത നടപടിയുമായി ഇന്ത്യ; ഹൈക്കമ്മീഷണര്‍ അടക്കമുള്ള ഉദ്യോഗസ്ഥരെ തിരിച്ചുവിളിച്ചു

National
  •  2 months ago
No Image

അടിക്ക് തിരിച്ചടിയുമായി ഇന്ത്യ; കാനഡയുടെ ആറ് നയതന്ത്ര ഉദ്യോ​ഗസ്ഥരെ പുറത്താക്കി

National
  •  2 months ago
No Image

യു.എ.ഇ; അൽ വാസ്മി മഴക്കാല സീസൺ ഡിസംബർ 6 വരെ തുടരും

uae
  •  2 months ago
No Image

ശബരിമലയില്‍ സ്‌പോട്ട് ബുക്കിങ് വേണം; സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍

Kerala
  •  2 months ago
No Image

ആപ് ഒളിംപിക്‌സ് പ്രഖ്യാപിച്ച് ശൈഖ് ഹംദാൻ; ജേതാക്കൾക്ക് 550,000 ദിർഹമിന്റെ സമ്മാനങ്ങളും 6 മാസത്തെ പരിശീലനവും

uae
  •  2 months ago
No Image

അബ്ദുറഹീംകേസ്, കോടതി സിറ്റിംഗ് ഒക്ടോബർ 21 ലേക്ക് മാറ്റി; നാളെ റിയാദിൽ സഹായസമിതി പൊതുയോഗം

Saudi-arabia
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-14-10-2024

PSC/UPSC
  •  2 months ago