HOME
DETAILS
MAL
പഞ്ചായത്ത് ദിനാഘോഷത്തിന് വയനാട്ടില്‍ തുടക്കമായി
backup
February 18 2020 | 03:02 AM
കല്‍പ്പറ്റ: സംസ്ഥാനതല പഞ്ചായത്ത് ദിനാഘോഷത്തിന്റെ ഔദ്യോഗിക ഉദ്ഘാടന സമ്മേളനം ഇന്ന് വൈത്തിരി വില്ലേജില്‍ നടക്കും. രാവിലെ 10ന് ധനമന്ത്രി ഡോ. തോമസ് ഐസക് ഉദ്ഘാടനം ചെയ്യും. മന്ത്രിമാരും പ്രതിപക്ഷ നേതാവും സംസ്ഥാനത്തെ വിവിധ പഞ്ചായത്തുകളില്‍ നിന്നെത്തിയ ജനപ്രതിനിധികളും ഉദ്യോഗസ്ഥരുമാണ് പങ്കെടുക്കുന്നത്. ഉദ്ഘാടന സമ്മേളനത്തില്‍ തദ്ദേശ ഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീന് അധ്യക്ഷനാകും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യപ്രഭാഷണം നടത്തും. ദിനാഘോഷങ്ങളുടെ ഭാഗമായുള്ള പ്രദര്‍ശനം കല്‍പ്പറ്റ എസ്.കെ.എം.ജെ സ്കൂള്‍ മൈതാനിയില്‍ ഇന്നലെ ആരംഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."