'രാഷ്ട്ര രക്ഷക്ക് സൗഹൃദത്തിന്റെ കരുതല്‍'; മനുഷ്യ ജാലിക സഊദിയില്‍ 25 കേന്ദ്രങ്ങളില്‍
റിയാദ് : ഇന്ത്യന്‍ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ചു സഊദിയിലുടനീളം ''രാഷ്ട്ര രക്ഷക്ക് സൗഹൃദത്തിന്റെ കരുതല്‍'' എന്ന സന്ദേശവുമായി മനുഷ്യ ജാലിക തീര്‍ക്കുമെന്ന് സമസ്ത ഇസ്‌ലാമിക് സെന്റര്‍ സഊദി ദേശീയ കമ്മിറ്റി അറിയിച്ചു. റിപ്പബ്ലിക് ദിനത്തിന്റെ അതേ ദിവസം വെള്ളിയാഴ്ച വിവിധ സെന്‍ട്രല്‍ കമ്മിറ്റികള്‍ക്ക് കീഴിലായിരിക്കും ജാലിക തീര്‍ക്കുന്നത്. ഇതിനായുള്ള ഒരുക്കങ്ങള്‍ നടന്നുവരികയാണ്.
എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റിക്ക് കീഴില്‍ കേരളത്തിലെ പതിനാല് കേന്ദ്രങ്ങള്‍ക്ക് പുറമെ, ഇന്ത്യയിലും വിദേശരാജ്യങ്ങളിലുമായി എഴുപത്തിമൂന്ന് കേന്ദ്രങ്ങളിലാണ് ഈ വര്‍ഷത്തെ മനുഷ്യ ജാലിക നടക്കുന്നത്.
രാജ്യത്ത് വളര്‍ന്ന് വരുന്ന വര്‍ഗ്ഗീയ, തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ 12 വര്‍ഷം മുമ്പ് ആരംഭിച്ച പരിപാടിയില്‍ മലയാളീ പൊതു സമൂഹത്തില്‍ ഏറെ ചര്‍ച്ചയായിട്ടുണ്ട്. രാജ്യത്തിന്റെ ഭരണഘടനക്കും ജനാധിപത്യ സംവിധാനത്തിനും ഭീഷണി ഉയര്‍ത്തുന്ന ശക്തികള്‍ക്കെതിരെ പൗരബോധം ഉണര്‍ത്തുകയാണ് മനുഷ്യജാലികയുടെ മുഖ്യ ലക്ഷ്യം. രാജ്യത്തെ ജനങ്ങളെ ഒരുമിപ്പിച്ച് നിര്‍ത്തുന്ന സാമുദായിക സൗഹൃദം പരിരക്ഷിക്കപ്പെടുന്നതിന് വേണ്ടിയുള്ള നന്ദേശങ്ങളാണ് ജാലികയിലൂടെ സംഘടന കൈമാറുന്നതെന്നു ദേശീയ കമ്മിറ്റി പ്രസിഡന്റ് ഉബൈദുല്ല തങ്ങള്‍ അല്‍ ഹൈദ്രൂസി, ജനറല്‍ സിക്രട്ടറി അലവിക്കുട്ടി ഒളവട്ടൂര്‍, ട്രഷറര്‍ കരീം ബാഖവി പൊന്മള, ചെയര്‍മാന്‍ അബൂബക്കര്‍ ഫൈസി ചെങ്ങമനാട്, വര്‍ക്കിങ് സിക്രട്ടറി അബ്ദുറഹ്മാന്‍ മൗലവി അറക്കല്‍ എന്നിവര്‍ പ്രസ്താവനയില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."