സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷണര്‍ ജസ്റ്റിസ് വി. ഭാസ്‌കരന്‍ സുപ്രഭാതത്തോട് 'കമ്മിഷന്റെ നിലപാട് സുപ്രിംകോടതി അംഗീകരിക്കുമെന്ന് പ്രതീക്ഷ'
കൊച്ചി: 2019ലെ വോട്ടര്‍പട്ടിക അടിസ്ഥാനമാക്കി തദ്ദേശ തെരഞ്ഞെടുപ്പു നടത്തിയാല്‍ മതിയെന്ന ഹൈക്കോടതി നിര്‍ദേശം കമ്മിഷനെ പ്രയാസപ്പെടുത്തുന്നതിനാലാണ് സുപ്രിംകോടതിയെ സമീപിക്കാന്‍ തീരുമാനിച്ചതെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷണര്‍ ജസ്റ്റിസ് വി. ഭാസ്‌കരന്‍ സുപ്രഭാതത്തോട് പറഞ്ഞു.
തദ്ദേശ തെരഞ്ഞെടുപ്പ് വാര്‍ഡ് അടിസ്ഥാനത്തിലുള്ള വോട്ടര്‍പട്ടിക ആധാരമാക്കിയാവണമെന്നിരിക്കേ നിയമസഭാ ബൂത്തുതലത്തില്‍ ക്രമീകരിച്ച വോട്ടര്‍പട്ടിക അതിനുപയോഗിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. കമ്മിഷന്‍ നിലപാട് സുപ്രിംകോടതി അംഗീകരിക്കുമെന്നാണ് പ്രതീക്ഷയെന്നും കമ്മിഷണര്‍ പറഞ്ഞു.
? 2015ലെ തദ്ദേശ വോട്ടര്‍പട്ടിക വാര്‍ഡ് അടിസ്ഥാനത്തിലായിരുന്നോ
അതെ. കേരളത്തില്‍ ആദ്യമായി വാര്‍ഡ് അടിസ്ഥാനത്തില്‍ വോട്ടര്‍ പട്ടിക ക്രമീകരിക്കുന്നത് 2015ലെ തെരഞ്ഞെടുപ്പിനു വേണ്ടിയായിരുന്നു.? 2019ല്‍ വോട്ടര്‍പട്ടികയ്ക്ക് എന്താണ് സംഭവിച്ചത്? പരാതി എന്തുകൊണ്ട്
2019ല്‍, അതായത് കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ നിയമസഭാ ബൂത്ത് അടിസ്ഥാനപ്പെടുത്തി ക്രമീകരിച്ച വോട്ടര്‍പട്ടികയാണ് ഉപയോഗിച്ചത്. ഈ പട്ടികയില്‍ പേരില്ലെന്ന പരാതികള്‍ കമ്മിഷനു ലഭിച്ചിരുന്നു. അക്കാര്യത്തില്‍ കമ്മിഷന്‍ നടപടി എടുക്കുകയും ചെയ്തിരുന്നു.
? പരാതിയില്‍ എന്തു തീരുമാനമുണ്ടായെന്നു വിശദീകരിക്കാമോ
പരാതിക്കാരെ കണ്ടെത്തി വോട്ടര്‍പട്ടികയില്‍ ചേര്‍ക്കാന്‍ പ്രാദേശിക തലത്തില്‍ എന്യൂമേറ്റര്‍മാര്‍ക്ക് നിര്‍ദേശം നല്‍കുകയും അതിന്റെ പ്രവര്‍ത്തനം നടക്കുകയുമായിരുന്നു. അതിനിടയിലാണ് ഇപ്പോള്‍ 2019ലെ പട്ടിക ഉപയോഗിച്ചാല്‍ മതിയെന്ന ഹൈക്കോടതി ഉത്തരവുണ്ടാകുന്നത്.
? തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കമ്മിഷന്‍ നേരിടുന്ന പ്രതിസന്ധി എന്താണ്? പരിഹരിക്കാന്‍ എന്താണ് മാര്‍ഗം
അതായത്, 2019ലെ ലോക്‌സഭ പട്ടിക നിയമസഭ ബൂത്ത് അടിസ്ഥാനത്തിലുള്ളതായതിനാല്‍ അത് തദ്ദേശ വാര്‍ഡ് അടിസ്ഥാനത്തിലേക്കാക്കേണ്ടതുണ്ട്.
ഇങ്ങനെ വാര്‍ഡ് അടിസ്ഥാനത്തിലേക്കാക്കണമെങ്കില്‍ അതിന് കുറഞ്ഞത് നാലുമാസമെങ്കിലും സമയം വേണ്ടിവരും. പത്തുകോടിയിലേറെ രൂപയും ചെലവാകും. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് സുപ്രിംകോടതിയെ സമീച്ചിരിക്കുന്നത്.
? ഭരണകക്ഷിയും പ്രതിപക്ഷവും 2019ലെ പട്ടിക അടിസ്ഥാനമാക്കി വേണം തെരഞ്ഞെടുപ്പെന്ന് വാശിപിടിക്കുകയല്ലേ
ഇതില്‍ കമ്മിഷനൊന്നും പറയാനില്ല. അതവരുടെ കാര്യം.
? കമ്മിഷന്റെ നിലപാട് സുപ്രിംകോടതി മുഖവിലയ്‌ക്കെടുത്താല്‍ തെരഞ്ഞെടുപ്പ് നീണ്ടുപോകില്ലേ
ഒരിക്കലുമില്ല. നിലവിലുള്ള തദ്ദേശ സമിതികളുടെ കാലാവധി നവംബറോടെ അവസാനിക്കുകയാണ്. വരുന്ന ഒക്ടോബറോടെ തദ്ദേശ തെരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കിയെങ്കിലേ മതിയാവൂ.
കോഴിക്കോട് മുന്‍ പ്രിന്‍സിപ്പല്‍ ജഡ്ജായിരുന്നു ജസ്റ്റിസ് വി. ഭാസ്‌കരന്‍. സംസ്ഥാനത്തെ ആറാമത്തെ തെരഞ്ഞെടുപ്പ് കമ്മിഷണറായ ഇദ്ദേഹം കണ്ണൂര്‍ പഴയങ്ങാടി വേങ്ങര സ്വദേശിയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."