HOME
DETAILS
MAL
ടിബറ്റന്‍ വനിതാ ഫുട്ബോള്‍ ടീമിന് യു.എസ് വിസ നിഷേധിച്ചു
backup
March 02 2017 | 21:03 PM
വാഷിങ്ടണ്‍: ടിബറ്റന്‍ വനിതാ ഫുട്ബോള്‍ ടീമിന് യു.എസ് വിസ നിഷേധിച്ചു. ടെക്സസില്‍ നടക്കുന്ന ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നതിനായിരുന്നു ടീം വിസയ്ക്ക് അപേക്ഷിച്ചത്.
'നല്ലൊരു കാരണമില്ലാതെ' നിങ്ങള്‍ക്ക് യു.എസ് സന്ദര്‍ശിക്കാന്‍ സാധിക്കില്ലെന്ന് അധികൃതര്‍ പറഞ്ഞതായി ടിബറ്റന്‍ താരങ്ങള്‍ വ്യക്തമാക്കി.
ടിബറ്റന്‍ ടീമിലെ താരങ്ങളിലധികവും ഇന്ത്യയില്‍ കുടിയേറിയവരാണ്. ഡല്‍ഹിയിലെ യു.എസ് എംബസി വഴിയാണ് ഇവര്‍ വിസയ്ക്ക് അപേക്ഷിച്ചത്.
ടീമിന്റെ എക്സിക്യുട്ടീവ് ഡയറക്ടറായ കാസി ചില്‍ഡേഴ്സ് യു.എസ് നടപടിയെ അപലപിച്ചു.
ഇവര്‍ അമേരിക്കന്‍ വംശജയാണ്. തന്റെ രാജ്യത്തിന്റെ നടപടിയില്‍ അപമാനിക്കുന്നതായി അവര്‍ കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."