യു.എസിലെ ഇന്ത്യക്കാരുടെ സുരക്ഷയില്‍ വിദേശകാര്യ സെക്രട്ടറിക്ക് ആശങ്ക
വാഷിങ്ടണ്‍: നാലു ദിവസത്തെ സന്ദര്‍ശനത്തിന് ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി എസ്.ജയശങ്കര്‍ യു.എസിലെത്തി. യു.എസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ലഫ്. എച്. ആര് മക്സ്റ്ററുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. അമേരിക്കയിലെ ഇന്ത്യക്കാരുടെ സുരക്ഷയില്‍ അദ്ദേഹം ആശങ്ക രേഖപ്പെടുത്തി. തീവ്രവാദം, നയതന്ത്രം തുടങ്ങിയ മേഖലകളിലായിരുന്നു ചര്‍ച്ച.
യു.എസ് ജനപ്രതിനിധി സഭ സ്പീക്കര്‍ പോള്‍ റയാനുമായും ജയശങ്കര്‍ കൂടിക്കാഴ്ച നടത്തി. കന്‍സാസില്‍ ഇന്ത്യക്കാരന് നേരെയുണ്ടായ ആക്രമണത്തില്‍ റയാന് ദു:ഖം രേഖപ്പെടുത്തി. ചൊവ്വാഴ്ചയാണ് ജയശങ്കര്‍ അമേരിക്കയിലെത്തിയത്. ഇന്ത്യക്കാരുടെ സുരക്ഷ, എച്ച്1.ബി വിസ അടക്കമുള്ള പ്രശ്നങ്ങളില്‍ ആശങ്കകള്‍ നിലനില്‍ക്കെയാണ് അദ്ദേഹത്തിന്റെ സന്ദര്‍ശനം. യു.എസ് അണ്ടര്‍ സെക്രട്ടറി തോമസ് ഷാനോണുമായി ഉച്ചവിരുന്നിലും അദ്ദേഹം പങ്കെടുത്തു. ഡെപ്യൂട്ടി സെക്രട്ടറി, മധ്യ,ദക്ഷിണേഷ്യന്‍ ചുമതലയുള്ള അസിസ്റ്റന്റ് സെക്രട്ടറി എന്നിവരുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."