വിജിലന്‍സ് സ്പെഷല്‍ സെല്‍ അന്വേഷിക്കും
തിരുവനന്തപുരം: മുന്‍ മന്ത്രി വി.എസ് ശിവകുമാറിനെതിരായ കേസ് വിജിലന്‍സ് സ്പെഷല്‍ സെല്‍ അന്വേഷിക്കും. അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന പരാതിയില്‍ ശനിയാഴ്ചയാണ് ശിവകുമാറിനെതിരേ വിജിലന്‍സ് അന്വേഷണത്തിന് അനുമതി നല്‍കിക്കൊണ്ട് ആഭ്യന്തര സെക്രട്ടറി ഉത്തരവ് പുറപ്പെടുവിച്ചത്. ഗവര്‍ണര്‍ നേരത്തേ അനുമതി നല്‍കിയിരുന്നു. അടുത്തദിവസം തന്നെ എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്യുമെന്നാണ് വിവരം. ശിവകുമാറിനെ കൂടാതെ ശാന്തിവിള രാജേന്ദ്രന്, ഷൈജു ഹരന്, അഡ്വ. എന്‍.എസ് ഹരികുമാര്‍ എന്നിവരുടെ സ്വത്ത് വിവരങ്ങളും അന്വേഷിക്കും.
മന്ത്രിയായിരിക്കെ അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന പരാതിയില്‍ ശിവകുമാറും അടുത്ത ബന്ധുക്കളും ജീവനക്കാരും ഉള്‍പ്പെടെ ഏഴുപേര്‍ക്കെതിരേ വിജിലന്‍സ് രഹസ്യാന്വേഷണം നടത്തിയിരുന്നു. ഇതില്‍ നാലുപേര്‍ അനധികൃതമായി സ്വത്ത് സമ്പാദിച്ചതിന് തെളിവുണ്ടെന്നാണ് വിജിലന്‍സിന്റെ കണ്ടെത്തല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."