കാട്ടുതീ ദുരന്തം മനുഷ്യസൃഷ്ടി: വനംവകുപ്പ്
ദേശമംഗലം(തൃശൂര്‍): കൊറ്റമ്പത്തൂരില്‍ ഉണ്ടായ കാട്ടുതീയും ദുരന്തവും മനുഷ്യ സൃഷ്ടിയെന്ന് വനംവകുപ്പ്. ഇക്കാര്യത്തില്‍ വകുപ്പ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.പ്രദേശത്ത് പടര്‍ന്ന തീ 18 മണിക്കൂറിന് ശേഷമാണ് പൂര്‍ണമായും അണക്കാനായത്. ഇന്നലെ കാലത്ത് ഷൊര്‍ണൂര്‍, വടക്കാഞ്ചേരി എന്നിവിടങ്ങളില്‍ നിന്നുള്ള ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫിസര്‍മാര്‍ ചാലക്കുടി ഡിവിഷന്‍ ഡി.എഫ്.ഒ എ.വൈ മുഹമ്മദ് റാഫിയുടെ നേതൃത്വത്തില്‍ നടത്തിയ പ്രവര്‍ത്തനമാണ് തീയണക്കാന്‍ സഹായകമായത്.
ജനവാസ കേന്ദ്രങ്ങളില്‍ തീ പടരാതിരിക്കാന്‍ അഗ്‌നിശമന സേന സ്ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ട്. ആരെങ്കിലും അറിഞ്ഞോ അറിയാതെയോ തീയിട്ടതാകാം. നേരത്തെ അക്കേഷ്യ മരങ്ങള്‍ മുറിച്ച് കടത്താന്‍ ഇവിടെ റോഡ് നിര്‍മിച്ചിരുന്നു. ഈ റോഡിന്റെ മധ്യഭാഗത്ത് നിന്നാണ് തീ പടര്‍ന്നിട്ടുള്ളത്. ഇക്കാര്യത്തില്‍ വ്യക്തത വരുത്തുകയാണ് അന്വേഷണ ലക്ഷ്യം. വേണ്ടി വന്നാല്‍ പൊലിസിന്റെ സഹായം തേടുമെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
തീ പൂര്‍ണമായും അണച്ചെങ്കിലും ചില മരക്കുറ്റികളില്‍ നിന്നും തടിക്കഷ്ണങ്ങളില്‍ നിന്നും പുക ഉയരുന്നുണ്ട്. ഇത് നിരീക്ഷിക്കാന്‍ 20 അംഗ വനപാല സംഘത്തെ സ്ഥലത്ത് നിയോഗിച്ചിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."