HOME
DETAILS

കണ്ണൂരില്‍നിന്ന് കൂടുതല്‍ ആഭ്യന്തര, അന്താരാഷ്ട്ര വിമാന സര്‍വിസുകള്‍ ഉടന്‍

  
backup
January 21 2019 | 19:01 PM

%e0%b4%95%e0%b4%a3%e0%b5%8d%e0%b4%a3%e0%b5%82%e0%b4%b0%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d%e0%b4%a8%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d-%e0%b4%95%e0%b5%82%e0%b4%9f%e0%b5%81%e0%b4%a4%e0%b4%b2



തിരുവനന്തപുരം: കണ്ണൂരില്‍ നിന്ന് കൂടുതല്‍ ആഭ്യന്തര, അന്താരാഷ്ട്ര വിമാന സര്‍വിസുകള്‍ തുടങ്ങാന്‍ തീരുമാനമായി. മാര്‍ച്ച് 31 മുതല്‍ കണ്ണൂരില്‍ നിന്ന് തിരുവനന്തപുരത്തേക്കും തിരിച്ചും ഇന്‍ഡിഗോ വിമാനം സര്‍വിസ് തുടങ്ങും. ജനുവരി 25 മുതല്‍ ഹൈദരാബാദ്, ചെന്നെ, ഹുബ്ലി, ഗോവ സര്‍വിസുകള്‍ തുടങ്ങാനും തീരുമാനമായിട്ടുണ്ട്. ഫെബ്രുവരി അവസാനത്തോടെ ഗോ എയര്‍ മസ്‌കത്ത് സര്‍വിസ് ആരംഭിക്കും. കണ്ണൂരില്‍നിന്ന് ബംഗളൂരു, ചെന്നൈ എന്നിവിടങ്ങളിലേക്ക് സര്‍വിസ് ആരംഭിക്കുമെന്ന് സ്‌പൈസ് ജെറ്റും അറിയിച്ചു. ബഹ്‌റൈന്‍, കുവൈത്ത്, മസ്‌കത്ത് എന്നിവിടങ്ങളിലേക്ക് എയര്‍ ഇന്ത്യ ഉടന്‍ സര്‍വിസ് ആരംഭിക്കും. കേരളത്തിലെ വിമാനത്താവളങ്ങളില്‍ കൂടുതല്‍ സര്‍വിസുകള്‍ എര്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത വിമാനക്കമ്പനി സി.ഇ.ഒ മാരുടെ യോഗത്തിലാണ് ഇതുസംബന്ധിച്ച ഉറപ്പുലഭിച്ചത്.
കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് ഗള്‍ഫ് മേഖലയിലേക്ക് മറ്റു വിമാനത്താവളങ്ങളിലേക്കാള്‍ അമിതനിരക്ക് ഈടാക്കുന്നത് കുറയ്ക്കാന്‍ എയര്‍ ഇന്ത്യ തയാറാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടു.
എയര്‍ ഇന്ത്യയുടെ കണ്ണൂരില്‍ നിന്നുള്ള അമിത നിരക്കുകള്‍ കുറയ്ക്കാന്‍ നിര്‍ദേശം നല്‍കിയതായി എയര്‍ ഇന്ത്യ സി.എം.ഡി പി.എസ് ഖരോള യോഗത്തില്‍വച്ച് മുഖ്യമന്ത്രിയെ അറിയിച്ചു. വടക്കേ ഇന്ത്യയിലെ പ്രമുഖ വിമാനത്താവളങ്ങളിലേക്ക് കൂടുതല്‍ ആഭ്യന്തര സര്‍വിസുകള്‍ വേനല്‍ക്കാല ഷെഡ്യൂളില്‍ ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു. എയര്‍ ഇന്ത്യാ എക്‌സ്പ്രസ് കണ്ണൂരില്‍നിന്ന് മൂന്നു രാജ്യങ്ങളിലേക്ക് കൂടി മാര്‍ച്ചോടെ സര്‍വിസ് ആരംഭിക്കുമെന്ന് സി.ഇ.ഒ കെ. ശ്യാം സുന്ദര്‍ യോഗത്തില്‍ അറിയിച്ചു. ബഹ്‌റൈന്‍, കുവൈത്ത്, മസ്‌കത്ത് എന്നിവിടങ്ങളിലേക്കാണ് പുതിയ സര്‍വിസുകള്‍. നിലവില്‍ ഷാര്‍ജ, അബൂദബി, റിയാദ്, ദോഹ എന്നിവിടങ്ങളിലേക്ക് എയര്‍ ഇന്ത്യാ എക്‌സ്പ്രസ് സര്‍വിസ് നടത്തുന്നുണ്ട്. തിരുവനന്തപുരം- കണ്ണൂര്‍ സര്‍വിസിനുള്ള സാധ്യത പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്‍ഡിഗോ എയര്‍ലൈന്‍സ് ദോഹ, കുവൈത്ത് എന്നിവിടങ്ങളിലേക്ക് മാര്‍ച്ചിലും രണ്ടു മാസങ്ങള്‍ക്കുള്ളില്‍ ജിദ്ദ, ദമ്മാം എന്നിവിടങ്ങളിലേക്കും സര്‍വിസ് ആരംഭിക്കുന്നത് പരിഗണനയിലുണ്ട്. കണ്ണൂരില്‍നിന്ന് ബംഗളൂരു, ഹൈദരാബാദ്, മുംബൈ എന്നിവിടങ്ങളിലേക്കും മസ്‌കത്തിലേക്കും സര്‍വിസ് ആരംഭിക്കുമെന്ന് ഗോ എയര്‍ അധികൃതര്‍ അറിയിച്ചു. കൂടുതല്‍ സര്‍വിസുകള്‍ ആരംഭിക്കുന്നതിനുള്ള സാധ്യതകള്‍ പരിശോധിക്കുമെന്ന് വിദേശ വിമാനക്കമ്പനികളുടെ പ്രതിനിധികളും പറഞ്ഞു. ഉത്സവ കാലങ്ങളില്‍ വിദേശത്തുനിന്നുള്ള വിമാന നിരക്ക് കുത്തനെ വര്‍ധിപ്പിക്കില്ലെന്ന് സിവില്‍ ഏവിയേഷന്‍ മന്ത്രാലയം ഉറപ്പുനല്‍കിയതായി യോഗത്തിനു ശേഷം ചീഫ് സെക്രട്ടറി ടോം ജോസ് അറിയിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുക്തിവാദി നേതാവ് ആരിഫ് ഹുസൈനെതിരെ കേസെടുത്ത് പൊലിസ്; പിന്നാലെ പോസ്റ്റുകള്‍ നീക്കാമെന്ന് വിശദീകരണം

Kerala
  •  2 months ago
No Image

ഹമാസ് തലവന്‍ യഹ്‌യ സിന്‍വാറിനെ വധിച്ചെന്ന് ഇസ്രാഈല്‍

International
  •  2 months ago
No Image

മൈക്രോ സോഫ്റ്റ് യു.എ.ഇയുമായി ഡിജിറ്റൽ ദുബൈ ധാരണാപത്രം ഒപ്പുവച്ചു

uae
  •  2 months ago
No Image

രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാട്ട്; തനിക്ക് ലഭിച്ചതിനേക്കാള്‍ ഭൂരിപക്ഷം ലഭിക്കുമെന്ന്, ഷാഫി പറമ്പില്‍

Kerala
  •  2 months ago
No Image

സരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെഎസ് ശബരീനാഥന്‍ 

Kerala
  •  2 months ago
No Image

വിമാന യാത്രികർക്ക് വൻ തിരിച്ചടി; ഈ മാസം 27 മുതൽ ലഗേജ് പരിധി വെട്ടി കുറയ്ക്കാൻ ഒരുങ്ങി എയര്‍ലൈന്‍

uae
  •  2 months ago
No Image

കേന്ദ്ര സ്ഥാപനത്തില്‍ ജോലി വാഗ്ദാനം ചെയ്ത് 15 ലക്ഷം തട്ടിയ കേസ്; മുന്‍ ഡി.വൈ.എഫ്.ഐ നേതാവിന് മുന്‍കൂര്‍ ജാമ്യമില്ല

Kerala
  •  2 months ago
No Image

ദുബൈയിൽ ആർ.ടി.എ ഫീസുകൾ തവണകളായി അടയ്ക്കാൻ സൗകര്യം

uae
  •  2 months ago
No Image

ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്‌ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു

International
  •  2 months ago
No Image

പൂരം കലക്കല്‍ അന്വേഷണത്തിന് പ്രത്യേക സംഘമായി; ചുമതല ക്രൈംബ്രാഞ്ച് മേധാവി എച്ച് വെങ്കിടേഷിന് 

Kerala
  •  2 months ago