ദേശീയ ജൂനിയര്‍ വനിതാ ഹോക്കി ചാംപ്യന്‍ഷിപ്പിന് നാളെ തുടക്കം
കൊല്ലം: ദേശീയ ജൂനിയര്‍ വനിതാ ഹോക്കി ചാംപ്യന്‍ഷിപ്പിനു നാളെ കൊല്ലത്ത് തുടക്കമാകുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
25 വര്‍ഷത്തിന് ശേഷമാണ് സംസ്ഥാനത്ത് ഏതെങ്കിലും തരത്തിലുള്ള ഹോക്കി ദേശീയ ചാംപ്യന്‍ഷിപ്പ് നടക്കുന്നത്. ആധുനിക സൗകര്യങ്ങളോടെ പുതിയതായി നിര്‍മിച്ച ആശ്രമം ഹോക്കി സ്റ്റേഡിയത്തിലാണ് മത്സരങ്ങള്‍. വൈകിട്ട് അഞ്ചിന് ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം ഉദ്ഘാടനം ചെയ്യും. കായിക വകുപ്പ് മന്ത്രി ഇ.പി ജയരാജന് അധ്യക്ഷനാകും. ഫെബ്രുവരി 10 വരെ നീളുന്ന ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍നിന്ന് 42 ടീമുകള്‍ പങ്കെടുക്കും. ടീമുകളെ രണ്ടു വിഭാഗമാക്കിയാണ് മത്സരങ്ങള്‍ നടത്തുക. എ വിഭാഗത്തില്‍ ശക്തരായ ടീമുകളും ബി വിഭാഗത്തില്‍ മറ്റു ടീമുകളും. ബി വിഭാഗത്തില്‍ 4 ഗ്രൂപ്പുകളിലായി 22 ടീമുകള്‍ മത്സരിക്കും. ബി വിഭാഗത്തിലെ ഗ്രൂപ്പ് മത്സരങ്ങള്‍ ജനുവരി 29 നു സമാപിക്കും. ജനുവരി 30 നു ക്വാര്‍ട്ടര്‍ ഫൈനലും ഫെബ്രുവരി 1ന് സെമി ഫൈനലും നടക്കും. എ വിഭാഗം മത്സരങ്ങള്‍ ജനുവരി 31 നു ആരംഭിക്കും. ഫെബ്രുവരി 9ന് സെമി ഫൈനലും ഫെബ്രുവരി പത്തിന് ഫൈനലും നടക്കും. രാവിലെ 6ന് ആദ്യ മത്സരത്തില്‍ ഭോപ്പാല്‍ മധ്യപ്രദേശിനെയും വൈകിട്ട് 6ന് ആതിഥേയരായ കേരളം തെലങ്കാനയെയും നേരിടും. സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഗുജറാത്ത്, ത്രിപുര, സ്റ്റീല്‍ പ്ലാന്റ് ബോര്‍ഡ് എന്നിവരാണ് പൂള് ബിയില്‍ കേരളത്തിന്റെ എതിരാളികള്‍. ദിവസവും ഏറ്റവും നല്ല കളിക്കാര്‍ക്കുള്ള 'സ്റ്റാര്‍ ഓഫ് ദി ഡേ' പുരസ്ക്കാരം നല്‍കുന്നതിനൊപ്പം കായിക താരങ്ങള്‍ക്കായി കലാ സാംസ്ക്കാരിക പരിപാടികളും ഒരുക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."