ജനിതക എഡിറ്റിങ്ങിലൂടെയുള്ള ഇരട്ടകളുടെ ജനനം സ്ഥിരീകരിച്ച് ചൈന
ബെയ്ജിങ്: ജനിതക എഡിറ്റിങ്ങിലൂടെ ഇരട്ട കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയെന്ന ഷെന്‍ചിനിയിലെ സതോണ്‍ യൂനിവേഴ്‌സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയിലെ ഗവേഷകനായ ഹി ജിയോകുവിന്റെ അവകാശ വാദം സ്ഥിരീകരിച്ച് ചൈന.
ലോകത്ത് ആദ്യമായാണ് ജീന്‍ എഡിറ്റിങ്ങിലൂടെ കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കുന്നത്. നവംബറിലാണ് ഈ അവകാശവാദവുമായി ഹി ജിയോകു രംഗത്തെത്തിയത്.
ഗവേഷകന്റെ അവകാശ വാദത്തിനെതിരേ ചൈനയില്‍നിന്ന് ശക്തമായ വിമര്‍ശനം ഉയര്‍ന്നിരുന്നു.
നിയമ വിരുദ്ധമായ പ്രവര്‍ത്തിയാണെന്ന് ആരോപിച്ച് ഇദ്ദേഹത്തെ വീട്ടുതടങ്കലിലാക്കിയ അധികൃതര്‍ അന്വേഷണം നടത്തി. ഈ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവിട്ടത്.
സുരക്ഷിതമല്ലാത്ത മാര്‍ഗമാണ് പരീക്ഷണത്തിനായി ഇദ്ദേഹം ഉപയോഗിച്ചതെന്നും പരീക്ഷണത്തില്‍ വിദേശികളും പങ്കാളികളായിരുന്നെന്നും അന്വേഷണ സംഘം പറഞ്ഞതായി വാര്‍ത്താ ഏജന്‍സി സിന്‍ഹുവ റിപ്പോര്‍ട്ട് ചെയ്തു.
2017 മാര്‍ച്ചിനും 2018 നവംബറിനുമാണ് എട്ട് ദമ്പതികളെ പരീക്ഷണത്തിനായി ഉപയോഗിച്ചത്.
ഇവരുടെ മൂന്നു മുതല്‍ അഞ്ചു ദിവസം വരെ പ്രായമായ ഭ്രൂണത്തില്‍നിന്ന് ഏതാനും കോശങ്ങള്‍ പുറത്തെടുത്താണ് ജീന്‍ എഡിറ്റിങ് നടത്തിയത്.
എഡിറ്റിങ് നടത്തിയ ഭ്രൂണം ഏഴ് ദമ്പതികളില്‍ പരീക്ഷിച്ചു. രണ്ട് പേരാണ് ഗര്‍ഭിണികളായിത്. ഇതില്‍നിന്ന് ഒരാള്‍ ഇരട്ടകളെ പ്രസവിക്കുകയായിരുന്നു. ലുലു, നാന എന്നാണ് നവംബറില്‍ ജനിച്ച കുട്ടികളുടെ പേരെന്നും ഇവര്‍ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണെന്നും അന്വേഷണസംഘം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."