മര്‍ദനം: എം.എല്‍.എ ജെ.എന്‍ ഗണേഷിനെ സസ്‌പെന്‍ഡ് ചെയ്തു
ബംഗളൂരു: കോണ്‍ഗ്രസ് എം.എല്‍.എമാരായ ജെ.എന്‍ ഗണേഷും ആനന്ദ് സിങും തമ്മിലുള്ള തര്‍ക്കവും ഏറ്റുമുട്ടലും പുതിയ വഴിത്തിരിവില്‍. ബംഗളൂരുവിലെ സ്വകാര്യ റിസോര്‍ട്ടില്‍ വച്ചുണ്ടായ വാക്കുതര്‍ക്കമാണ് മര്‍ദനത്തില്‍ കലാശിച്ചത്. പ്രത്യേക കാരണമൊന്നുമില്ലാതെ ഗണേഷ് തന്നെ മര്‍ദിക്കുകയായിരുന്നുവെന്ന് ഗുരുതരമായി പരുക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന ആനന്ദ് സിങ് പറഞ്ഞു.
സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ജെ.എന്‍ ഗണേഷിനെ പാര്‍ട്ടിയില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തു. ഇയാള്‍ക്കെതിരേ പൊലിസ് കൊലപാതക ശ്രമത്തിന് കേസെടുത്തിട്ടുണ്ട്. കോണ്‍ഗ്രസ് കര്‍ണാടക സംസ്ഥാന പ്രസിഡന്റ് ദിനേശ് ഗുണ്ടുറാവുവിനുവേണ്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി വി.വൈ ഗോര്‍പഡെയാണ് സസ്‌പെന്‍ഡ് ചെയ്തത്.
കുപ്പിയെടുത്ത് താന്‍ ആനന്ദ് സിങിനെ അടിച്ചിട്ടില്ലെന്ന് ഗണേഷ് പറഞ്ഞു. എന്നാല്‍ തന്നെ അടിച്ചു വീഴ്ത്തിയ ശേഷം നിലത്തിട്ട് ചവിട്ടിയെന്ന് ആനന്ദ് സിങ് പൊലിസിന് മൊഴിനല്‍കിയിട്ടുണ്ട്.
ബി.ജെ.പിയുടെ നേതൃത്വത്തില്‍ എം.എല്‍.എമാരെ അടര്‍ത്തി മാറ്റി സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള നീക്കം തിരിച്ചറിഞ്ഞാണ് ഇവരെ ഈഗില്‍ടണ്‍ റിസോര്‍ട്ടിലേക്ക് മാറ്റിയിരുന്നത്. മര്‍ദനത്തില്‍ പരുക്കേറ്റ ആനന്ദ് സിങിനെ ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
അതിനിടയില്‍ എം.എല്‍.എമാരുടെ കലഹത്തെക്കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക സമിതിയെ കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം നിയോഗിച്ചിട്ടുണ്ട്. മൂന്നംഗങ്ങളടങ്ങുന്ന കമ്മിറ്റിക്ക് നേതൃത്വം നല്‍കുന്നത് ഉപമുഖ്യമന്ത്രി ജി. പരമേശ്വരയാണ്. സംസ്ഥാന മന്ത്രിമാരായ കൃഷ്ണ ബെയ്‌റെ, കെ.ജെ ജോര്‍ജ് എന്നിവരാണ് മറ്റ് അംഗങ്ങള്‍.
അതിനിടയില്‍ തന്റെ ഭര്‍ത്താവിനെ കൊലപ്പെടുത്തുമെന്ന് ഗണേഷ് എം.എല്‍.എ ഭീഷണിപ്പെടുത്തിയതായി ചൂണ്ടിക്കാട്ടി മര്‍ദനമേറ്റ് ചികിത്സയില്‍ കഴിയുന്ന ആനന്ദ് സിങിന്റെ ഭാര്യ ലക്ഷ്മി സിങ് പൊലിസില്‍ പരാതി നല്‍കി.
ജെ.എന്‍ ഗണേഷിനെതിരേ നിയമനടപടി സ്വീകരിക്കുമെന്നും അവര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."