HOME
DETAILS

തൊടുപുഴയിലെ സ്വകാര്യ ബസ് പണിമുടക്ക്: യാത്രക്കാരെ വലച്ചു

  
backup
June 15 2016 | 03:06 AM

%e0%b4%a4%e0%b5%8a%e0%b4%9f%e0%b5%81%e0%b4%aa%e0%b5%81%e0%b4%b4%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%b8%e0%b5%8d%e0%b4%b5%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e0%b4%af-%e0%b4%ac%e0%b4%b8%e0%b5%8d

തൊടുപുഴ: നഗരത്തില്‍ നടപ്പാക്കിയ ഗതാഗത പരിഷ്‌കാരം അശാസ്ത്രീയമാണെന്നു ആരോപിച്ച് തൊടുപുഴ മേഖലയിലെ സ്വകാര്യ ബസുകള്‍ പണിമുടക്കിയത് യാത്രക്കാരെ വലച്ചു. ഒരാഴ്ചയ്ക്കിടെ രണ്ടാം ദിവസമാണു നഗരത്തില്‍ സ്വകാര്യ ബസുകള്‍ പണിമുടക്കിയത്. ബസ് ഉടമകളും ഒരുവിഭാഗം തൊഴിലാളി യൂനിയനുകളും സംയുക്തമായാണ് പണിമുടക്ക് നടത്തിയത്. 280 ഓളം ബസുകളാണു പണിമുടക്കിനെത്തുടര്‍ന്നു സര്‍വീസ് മുടക്കിയത്. സിഐടിയു ബിഎംഎസ്, കെടിയുസി(എം), പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ എന്നീ സംഘടനകളുടെ നേതൃത്വത്തിലായിരുന്നു പണിമുടക്ക്.
പണിമുടക്ക് മൂലം സാധാരണ ജനങ്ങളാണ് ഏറെ ബുദ്ധിമുട്ടിലായത്. വിദ്യാര്‍ഥികളും കൂലിവേലക്കാര്‍ക്കും മറ്റ് ജീവനക്കാര്‍ക്കും അധിക പണം മുടക്കി മറ്റ് വാഹനങ്ങളെ ആശ്രയിക്കേണ്ടി വന്നു. കെ എസ് ആര്‍ ടി സി കൂടുതല്‍ സര്‍വ്വീസുകള്‍ നടത്തിയെങ്കിലും യാത്രാ ക്ലേശം പരിഹരിക്കാന്‍ സാധിച്ചില്ല. ചീനിക്കുഴി, വണ്ണപ്പുറം, മൂലമറ്റം, തട്ടക്കുഴ, മൂവാറ്റുപുഴ റൂട്ടുകളിലാണ് കെ എസ് ആര്‍ ടി സി കൂടുതല്‍ സര്‍വ്വീസുകള്‍ നടത്തിയത്.
ഓട്ടോറിക്ഷകളായിരുന്നു പല റൂട്ടുകളിലും ഇന്നലെ ജനങ്ങളുടെ പ്രധാന ആശ്രയം. വിദ്യാര്‍ഥികളെയാണു പണിമുടക്ക് സാരമായി ബാധിച്ചത്. തിരക്കുമൂലം കെഎസ്ആര്‍ടിസി ബസുകളില്‍ പലതിലും കയറാനാകാത്ത സ്ഥിതിയായിരുന്നു. പല സ്‌കൂളുകളിലും ഇന്നലെ കുട്ടികളുടെ എണ്ണം കുറവായിരുന്നുവെന്നു. മേഖലയിലെ വിവിധ സര്‍ക്കാര്‍–സ്വകാര്യ ഓഫിസുകളിലെ ജീവനക്കാരെയും ബസ് പണിമുടക്ക് ദുരിതത്തിലാക്കി. ബസുകളില്ലാതിരുന്നതിനാല്‍ കൃത്യ സമയത്ത് ഓഫിസിലെത്താന്‍ പലര്‍ക്കും കഴിഞ്ഞില്ല. ആശുപത്രികളിലെത്തിയ രോഗികളും പ്രായമായവരും വിവിധ ആവശ്യങ്ങള്‍ക്കായി നഗരത്തിലെത്തിയവരുമെല്ലാം ബസ് പണിമുടക്കില്‍ വലഞ്ഞു. ബസ് പണിമുടക്ക് വ്യാപാര മേഖലയെയും ബാധിച്ചു. നഗരത്തിലെ പല ഹോട്ടലുകളും അടച്ചിട്ടും.
ഗതാഗത ഉപദേശക സമിതി തീരുമാനപ്രകാരം കഴിഞ്ഞ ഏഴിനാണ് നഗരത്തില്‍ ഗതാഗത പരിഷ്‌കാരം നടപ്പിലാക്കിയത്. ഇതിന്റെ പേരില്‍ കഴിഞ്ഞ ബുധനാഴ്ച മൂവാറ്റുപുഴ റൂട്ടിലെ സ്വകാര്യ ബസുകള്‍ പണിമുടക്കിയിരുന്നു. മുവാറ്റുപുഴ റൂട്ടിലെ ബസുകളെല്ലാം വെങ്ങല്ലൂര്‍ നാലുവരി പാതയിലൂടെ വന്ന് മങ്ങാട്ടുകവല സ്റ്റാന്‍ഡില്‍ പ്രവേശിച്ച് അവിടെ നിന്നും മാര്‍ക്കറ്റ് റോഡ് വഴി ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് കവല, കാഞ്ഞിരമറ്റം ബൈപാസ് വഴി മൂപ്പില്‍കടവ് പാലം കടന്ന് പ്രൈവറ്റ് സ്റ്റാന്‍ഡില്‍ എത്തണമെന്ന തീരുമാനത്തിനെതിരെയാണ് തൊഴിലാളി യൂണിയനുകളുടേയും ഈ റൂട്ടിലുള്ള ബസ് ഉടമകളുടേയും പ്രതിഷേധം. മാര്‍ക്കറ്റ് റോഡിലൂടെയുള്ള യാത്ര ഗതാഗതക്കുരുക്കും സമയനഷ്ടവും ഉണ്ടാക്കുമെന്നു ഇവര്‍ പറയുന്നു. കഴിഞ്ഞയാഴ്ച സൂചനാ പണിമുടക്ക് നടത്തിയിട്ടും ചര്‍ച്ചയ്ക്കു പോലും വിളിക്കാന്‍ ബന്ധപ്പെ!ട്ടവര്‍ തയ്യാറായിട്ടില്ലെന്നും സംയുക്ത സമര സമിതി ഭാരവാഹികള്‍ പറഞ്ഞു.
ഗതാഗത പരിഷ്‌കാരത്തിന്റെ പേരില്‍ തൊടുപുഴ മേഖലയിലെ മറ്റ് റൂട്ടുകളിലെ ബസുകളും പണിമുടക്കിയതു യാത്രക്കാര്‍ക്കിടയില്‍ വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.
പണിമുടക്കിനോടനുബന്ധിച്ചു സംയുക്ത സമരസമിതിയുടെ നേതൃത്വത്തില്‍ തൊഴിലാളികളും ബസുടമകളും നഗരത്തില്‍ പ്രകടനം നടത്തി. തൊടുപുഴ മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡ് പരിസരത്തു നിന്നുമാരംഭിച്ച പ്രകടനം നഗരസഭാ ഓഫിസിനു മുന്നില്‍ സമാപിച്ചു. തുടര്‍ന്നു നടന്ന യോഗം ബിഎംഎസ് ജില്ലാ സെക്രട്ടറി സിബി വര്‍ഗീസ് ഉദ്ഘാടനം ചെയ്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹരിയാനയിൽ നൈറ്റ് ക്ലബ്ബിന് നേരെ പെട്രോൾ ബോംബെറിഞ്ഞ യുവാവ് പിടിയിൽ; മദ്യലഹരിയിലായിരുന്നുവെന്ന് പൊലിസ്

National
  •  19 hours ago
No Image

ഒമാൻ: അൽ നസീം, അൽ അമീറത് പാർക്കുകൾ താത്കാലികമായി അടച്ചു

oman
  •  19 hours ago
No Image

ഉത്തർപ്രദേശിൽ വാനും ട്രക്കും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ ഏഴ് പേർ മരിച്ചു

National
  •  19 hours ago
No Image

രാജ്യാന്തര നിലവാരമുള്ള അടിസ്ഥാന സൗകര്യങ്ങൾ; യുഎഇക്ക്  അഞ്ചാം സ്ഥാനം, അഭിനന്ദിച്ച് യുഎൻ

uae
  •  19 hours ago
No Image

ഖത്തര്‍ ദേശീയ ദിനം; വിമാന ടിക്കറ്റ് നിരക്കിൽ 30 ശതമാനം വരെ ഇളവ് പ്രഖ്യാപിച്ച് ഖത്തർ എയർവേയ്സ് ‌

qatar
  •  20 hours ago
No Image

സംവിധായകൻ രഞ്ജിത്തിനെതിരായ പീഡന പരാതിയിൽ സ്റ്റേ; 2012-ൽ നടന്ന പീഡനം 2016-ൽ തുടങ്ങിയ താജ് ഹോട്ടലിൽ വെച്ച് എങ്ങനെ നടന്നു

Kerala
  •  20 hours ago
No Image

മുല്ലപ്പെരിയാറിൽ അറ്റകുറ്റപ്പണി; പിണറായിയുമായി ചർച്ച നടത്തുമെന്ന് സ്റ്റാലിൻ; കൂടിക്കാഴ്ച വ്യാഴാഴ്ച

Kerala
  •  20 hours ago
No Image

ഖത്തര്‍ ദേശീയ ദിനം; ഡിസംബര്‍ 18 വരെ വൈവിധ്യമാർന്ന പരിപാടികൾ

qatar
  •  20 hours ago
No Image

ഗുരുവായൂർ ഏകാദശി; ചാവക്കാട് താലൂക്കിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  21 hours ago
No Image

മസ്‌കത്തിൽ ചൊവ്വാഴ്‌ച പാർക്കിങ് നിയന്ത്രണം

oman
  •  21 hours ago