HOME
DETAILS

കണക്കുകള്‍ വെറുതെ സമര്‍പ്പിച്ചതല്ല, അതൊരു മുന്നൊരുക്കമാണ്

  
backup
January 21 2019 | 19:01 PM

anwar-kanneeri-amminikkad-22-jan-2019

#അന്‍വര്‍ കണ്ണീരി അമ്മിനിക്കാട്
9961981916

 


പലരും വിചാരിച്ചു, സംസ്ഥാന സര്‍ക്കാര്‍ സുപ്രിം കോടതിയില്‍ സമര്‍പ്പിച്ച ശബരിമലയില്‍ 50 വയസിനു താഴെ പ്രായമുള്ള 51 സ്ത്രീകള്‍ ദര്‍ശനം നടത്തിയ കണക്ക് ഒന്ന് ആലോചിച്ചിരുന്നെങ്കില്‍ സര്‍ക്കാര്‍ ഇത്രയും നാണം കെടുമായിരുന്നില്ലെന്ന്. പക്ഷെ കണക്ക് നല്ല ബോധ്യത്തില്‍ തന്നെയായിരുന്നു എന്ന് നിരീക്ഷിക്കാനാണ് ഇടതുപക്ഷ സര്‍ക്കാരിന്റെ സമീപകാല സമീപനങ്ങള്‍ പ്രേരിപ്പിക്കുന്നത്.ഇങ്ങനെയൊരു കണക്ക് സമര്‍പ്പിക്കുകയും അതു പിന്നീട് മാധ്യമങ്ങള്‍ ചര്‍ച്ചയാക്കുകയും കണക്കിലെ ചില വൈരുധ്യങ്ങള്‍ കണ്ടെത്തുകയും അതിലുപരി പുരുഷനെ വരെ 51ല്‍ കുത്തി നിറച്ചത് ചര്‍ച്ചയാക്കുകയും ചെയ്തതോടെ സര്‍ക്കാരിന്റെ ഉദ്ദേശ്യം യഥാര്‍ഥത്തില്‍ ഫലം കണ്ടു. മാധ്യമ ശ്രദ്ധ വേണ്ടുവോളം മനഃപൂര്‍വമുള്ള ഈ വൈരുധ്യം കൊണ്ട് ലഭിച്ചു. ഇനി ഇതു ശരിയോ തെറ്റോ എന്ന ചര്‍ച്ച നടക്കുമ്പോള്‍ ഓരോ മിനുറ്റിലും കൂടുതല്‍ ശ്രദ്ധ ലഭിക്കും. അതു പരമാവധി വോട്ട് ബാങ്കിന് ഉപയോഗിച്ച് ദിനംതോറും ഈ ശബരിമല വിഷയത്തില്‍ വാക്കുകള്‍ മാറ്റിപ്പറഞ്ഞും വിശ്വാസിയുടെ കൂടെയാണെന്നും കോടതി വിധിയാണെന്നുമെല്ലാം പറഞ്ഞ് രാഷ്ട്രീയ തന്ത്രങ്ങള്‍ തുടരും.
51 സ്ത്രീകള്‍ ദര്‍ശനം നടത്തിയ കണക്ക് ഇപ്പോള്‍ അവതരിപ്പിച്ചാല്‍ വരും മണ്ഡലകാലങ്ങളിലും മറ്റും ശബരിമല നട തുറക്കുമ്പോള്‍ ഇതേ സുപ്രിംകോടതി വിധിയുടെ പേരും പറഞ്ഞ് ഇനിയും ഇതേ നാടകങ്ങള്‍ കൂടുതല്‍ ശക്തിയായി അവതരിപ്പിച്ചു 51 അല്ല 501 വരെ കയറ്റുമെന്ന ധാര്‍ഷ്ട്യത്തോടെ കാര്യങ്ങള്‍ നീക്കാമല്ലോ. ആ ആ ധാര്‍ഷ്ട്യം തുടരാന്‍ ഇപ്പോള്‍ ഇങ്ങനെയൊരു കണക്കിന്റെ പിന്‍ബലം ഇടതുപക്ഷ സര്‍ക്കാരിന് ആവശ്യമാണ്. ഇടതുപക്ഷ സര്‍ക്കാരേ, നിങ്ങള്‍ പൊതുമണ്ഡലത്തില്‍ സംഘ്പരിവാര്‍ ശക്തികളോട് ബലാബലം നില്‍ക്കുന്നവരാണെന്ന് തോന്നിപ്പിച്ചിരുന്നു. എന്നാല്‍ സംഘ്പരിവാറിന്റെ അതേ മനോനിലയില്‍ നിന്ന് ഒരു മാറ്റവുമില്ലെന്ന് ഓരോ കേരളീയനും തിരിച്ചറിഞ്ഞിരിക്കുന്നു. അതു നിങ്ങളും മനസിലാക്കി. അതുകൊണ്ടാണ് മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും തങ്ങള്‍ വിശ്വാസികള്‍ക്കൊപ്പം തന്നെയാണെന്നും ഇവിടെ പലരും ജാതി കലര്‍ത്തി കേരളത്തെ തകര്‍ക്കാന്‍ നോക്കുന്നു എന്നുമൊക്കെ ഒരേ സ്വരത്തില്‍ കഴിഞ്ഞ ദിവസം പറഞ്ഞത്.
ഇന്ത്യയില്‍ സ്ത്രീ പ്രവേശനത്തിനു വിലക്കുള്ള രണ്ടു ക്ഷേത്രത്തില്‍ സ്ത്രീകള്‍ക്കു യഥേഷ്ടം ദര്‍ശന സ്വാതന്ത്ര്യം ആവശ്യപ്പെടുന്ന നിലപാടെടുത്തതും കോടതിയില്‍ സത്യവാങ്മൂലം വരെ നല്‍കിയതും സംഘ്പരിവാറുകാരാണെന്ന് തെളിഞ്ഞതാണ്. അതാരും ശ്രദ്ധിക്കാതെ ഒഴിവാക്കുകയായിരുന്നു. പക്ഷെ, സുപ്രിംകോടതി വിധി സ്ത്രീ പ്രവേശനത്തിന് അനുമതി നല്‍കി വിധി പറഞ്ഞപ്പോള്‍ അതു നടപ്പാക്കാന്‍ തിടുക്കം കാട്ടി ഈ വിഷയം ആളിക്കത്തിച്ചത് ഇടതുപക്ഷം തന്നെയാണ്. എന്തിനെന്നു ചോദിക്കേണ്ടതില്ല. അതു ശീലിച്ച പരിപാടിയാണല്ലോ. ശബരിമല വിഷയം സുവര്‍ണാവസരമാക്കി ബി.ജെ.പിക്കു നല്‍കിയതും ഇടതുപക്ഷമാണ് . ഇവിടെ നിങ്ങള്‍ ബി.ജെ.പിയെ തളര്‍ത്തുകയാണ് എന്നാണോ വിശ്വസിക്കേണ്ടത്? ബി.ജെ.പിയുടെ കേരളത്തിലെ വളര്‍ച്ചയ്ക്കു വളമിട്ടത് എന്നും ഇടതുപക്ഷം തന്നെയാണ്.
ശബരിമല വിഷയത്തില്‍ ഇടതുപക്ഷവും ബി.ജെപിയും രഹസ്യ ധാരണ കഴിഞ്ഞാണ് പൊതുമണ്ഡലത്തില്‍ എത്തിയതെന്ന് വിശ്വസിക്കാന്‍ ന്യായമുണ്ട്. അവര്‍ തമ്മിലുള്ള ഒത്തുകളിയുടെ ഏറ്റവും വലിയ അടയാളം അറിഞ്ഞുകൊണ്ടു തന്നെ പരസ്പരം പ്രകോപിതരാവുന്ന രീതിയില്‍ നേതാക്കള്‍ നടത്തുന്ന പരാമര്‍ശങ്ങളാണ്. ഇതുവഴി യു.ഡി.എഫിനെയും കോണ്‍ഗ്രസിനെയും തളര്‍ത്താമെന്ന് അവര്‍ കരുതുന്നു. അങ്ങനെയായാല്‍ പിണറായി വിജയന് വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പ് വിജയവും തുടര്‍ന്ന് ഭരണത്തുടര്‍ച്ചയും ഉറപ്പു വരുത്താം. ഇത് ഇരുകൂട്ടരുടെയും മുന്‍കൂട്ടിയുള്ള അജന്‍ഡയുടെ ഫലമാണ്.
ഇടതുപക്ഷ സര്‍ക്കാരിന് ഒരു വാശി മുറുകെപ്പിടിക്കുന്ന സ്വഭാവമാണ്. അതിനെ സ്വഭാവദൂഷ്യമായിട്ടാണ് വിലയിരുത്തേണ്ടത്. വെറും വാശിയല്ല ദുര്‍വാശിയാണത് എന്നതാണ് നിരീക്ഷിക്കേണ്ടത്. നല്ല കാര്യങ്ങള്‍ നടപ്പാക്കിയേ തീരൂ എന്നതിലാണ് ദുര്‍വാശിയെങ്കില്‍ അത് ഒരു പോസിറ്റിവ് ഘടകമാണ്. പ്രളയാനന്തര കേരളത്തെ ഒരു വര്‍ഷത്തിനുള്ളില്‍ പഴയ സമൃദ്ധിയിലേക്കു തിരിച്ചുകൊണ്ടുവരുമെന്ന ദുര്‍വാശിയാണെങ്കില്‍ എത്ര നന്നായേനെ. ഇപ്പോള്‍ ആ പഴയ കേരളത്തെ തിരിച്ചുകൊണ്ടുവന്നിരിക്കുന്നു. സ്വാമി വിവേകാനന്ദന്‍ പറഞ്ഞതുപോലെ മത, ജാതി സംഘര്‍ഷങ്ങള്‍ കൊണ്ട് ഭ്രാന്താലയമായിരുന്ന കേരളത്തെ പുനര്‍നിര്‍മിച്ചു നല്‍കുകയാണ് മുഖ്യമന്ത്രിയും സര്‍ക്കാരും.
കണക്കുകള്‍ സമര്‍പ്പിച്ചത് എത്ര വിവാദം സൃഷ്ടിച്ചാലും അക്ഷരപിശകെന്നും വകുപ്പുകള്‍ തമ്മിലുള്ള പരസ്പര ധാരണയില്ലായ്മയെന്നുമെന്നെല്ലാം പറഞ്ഞ് ഒഴിഞ്ഞു മാറാമെന്ന് സര്‍ക്കാര്‍ തീരുമാനിച്ച മട്ടാണ്. ഏതു നെറികെട്ട കുതന്ത്ര മാര്‍ഗവും സ്വീകരിച്ചു ലക്ഷ്യം കാണുക എന്നത് ഇന്നത്തെ ഇടതുപക്ഷ നിലപാടിന്റെ അടിത്തറയായി മാറിയിട്ടുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിഴിഞ്ഞം വയബിലിറ്റി ഗ്യാപ്പ് ഫണ്ട് ഗ്രാന്റ് ആയി നല്‍കാന്‍ ഇടപെടണം; പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

Kerala
  •  12 minutes ago
No Image

തമിഴ്‌നാട് കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് ഇ.വി.കെ.എസ് ഇളങ്കോവന്‍ അന്തരിച്ചു

National
  •  29 minutes ago
No Image

ആരാധനാലയ നിയമംനിലനില്‍ക്കെയാണ് ഇതെല്ലാം...; സംഘ്പരിവാര്‍ അവകാശവാദം ഉന്നയിക്കുന്ന ഇന്ത്യയിലെ മസ്ജിദുകള്‍

Trending
  •  44 minutes ago
No Image

കേന്ദ്രസമീപനം നിരാശാജനകം; വയനാടിന് പാക്കേജ് വേണം; പാര്‍ലമെന്റ് വളപ്പില്‍ കേരളത്തിലെ എം.പിമാരുടെ പ്രതിഷേധം

Kerala
  •  an hour ago
No Image

ഓപ്പണ്‍ എ.ഐയ്‌ക്കെതിരെ വെളിപ്പെടുത്തല്‍ നടത്തിയ മുന്‍ ജീവനക്കാരന്‍ മരിച്ച നിലയില്‍; ആത്മഹത്യയെന്ന് നിഗമനം

International
  •  2 hours ago
No Image

മംഗളവനം പക്ഷി സങ്കേതത്തിലെ ഗെയ്റ്റില്‍ ശരീരത്തില്‍ കമ്പി തുളഞ്ഞു കയറിയ നിലയില്‍ മൃതദേഹം കണ്ടെത്തി

Kerala
  •  3 hours ago
No Image

മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

National
  •  4 hours ago
No Image

പി.വി അന്‍വര്‍ കോണ്‍ഗ്രസിലേക്ക്?; ഡല്‍ഹിയില്‍ കെ.സി വേണുഗോപാലുമായി കൂടിക്കാഴ്ച്ച

Kerala
  •  4 hours ago
No Image

കര്‍ശന നടപടിയുണ്ടാകും; ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന് സ്ഥിരീകരിച്ച് മന്ത്രി വി ശിവന്‍കുട്ടി

Kerala
  •  4 hours ago
No Image

34 കാരിയ്ക്ക് മരുന്ന് നല്‍കിയത് 64 കാരിയുടെ എക്‌സറേ പ്രകാരം; കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സാപിഴവെന്ന് പരാതി

Kerala
  •  4 hours ago