HOME
DETAILS

ആത്മീയൗന്നത്യത്തില്‍ ഒരു കലാസ്വാദനം

  
backup
January 21 2019 | 19:01 PM

ap-abdullakutty-todays-article-22-jan-2019

#എ.പി അബ്ദുല്ലക്കുട്ടി
9496666666

 


കലോത്സവ മികവ് ആസ്വദിക്കണമെങ്കില്‍ ഭൗതികവിദ്യാഭ്യാസ സമ്പ്രദായം നിലനില്‍ക്കുന്ന വിദ്യാലയങ്ങളുടെയും കലാലയങ്ങളുടെയും കലോത്സവങ്ങള്‍ കാണണമെന്നാണ് നമ്മുടെയൊക്കെ ധാരണ. അതുകൊണ്ടാണല്ലോ, നമ്മുടെ നാട്ടിലെ സ്‌കൂള്‍ കലോത്സവം ഏഷ്യയിലെ ഏറ്റവും മികച്ച കലാമാമാങ്കമായി പരിഗണിക്കപ്പെടുന്നത്.
ആ ധാരണ തെറ്റാണെന്നല്ല പറയുന്നത്. വിവിധ ശാഖകളിലുള്ള നിരവധി മത്സരങ്ങള്‍ നൂറുകണക്കിനു കൗമാരക്കാരായ കലാകാരന്മാരും കലാകാരികളും മികവോടെ അത്തരം വേദികളില്‍ അവതരിപ്പിക്കുന്നുണ്ടെന്നതു ശരി തന്നെ. അതുകൊണ്ട് ആ ധാരണ തെറ്റാണെന്ന് ആരോപിക്കാന്‍ കഴിയില്ല.
അതേസമയം, അതല്ലാത്ത കലോത്സവങ്ങളൊക്കെ, പ്രത്യേകിച്ച് മതവിദ്യാഭ്യാസം നല്‍കുന്ന കേന്ദ്രങ്ങളില്‍ നടത്തപ്പെടുന്ന കലോത്സവങ്ങളൊക്കെ നിലവാരമില്ലാത്തതും പരിഗണനാര്‍ഹമല്ലാത്തതുമാണെന്ന ധാരണ പലരും വച്ചുപുലര്‍ത്തുന്നുണ്ട്. 'മതവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്നവര്‍ക്കെന്തു കലയും കലോത്സവവും' എന്നു പുച്ഛത്തോടെ ചോദിക്കുന്നവരുമുണ്ട്.
അത്തരക്കാരോട് അനുഭവത്തിന്റെ വെളിച്ചത്തില്‍ പറയാനുള്ള മറുപടി 'കണ്ടും കേട്ടും മാത്രം അപഗ്രഥിക്കുകയും വിലയിരുത്തുകയും ചെയ്യുക' എന്നതാണ്. ഭൗതികവിദ്യാഭ്യാസ കേന്ദ്രങ്ങളിലെ കുട്ടികള്‍ മികച്ച കലാരൂപങ്ങള്‍ അവതരിപ്പിക്കുമായിരിക്കാം. അവയില്‍ കലയുടെ അംശമേ കാണൂ, ആത്മീയബോധത്തിന്റെ അംശം കാണില്ല.
മറിച്ച്, മതവിദ്യാഭ്യാസം നേടുന്ന കുട്ടികള്‍ അവതരിപ്പിക്കുന്ന കലാപരിപാടികളില്‍ തീര്‍ച്ചയായും നന്മയുടെയും സാഹോദര്യത്തിന്റെയും കാരുണ്യത്തിന്റെയും സന്ദേശങ്ങള്‍ നിറഞ്ഞുനില്‍ക്കും. മത വിദ്യാഭ്യാസവും ഭൗതിക വിദ്യാഭ്യാസവും ചേര്‍ന്ന സമന്വയ വിദ്യാഭ്യാസം നടക്കുന്ന സ്ഥാപനങ്ങളിലെ കുട്ടികളില്‍ കലയുടെ സോദ്ദേശ ലക്ഷ്യത്തിനു കൂടുതല്‍ മികവുണ്ടാകും. ഇത്തവണ നടന്ന സംസ്ഥാന വാഫി കലോത്സവത്തിനു സാക്ഷ്യം വഹിക്കാന്‍ അവസരം കിട്ടിയപ്പോള്‍ മനസ്സില്‍ തെളിഞ്ഞത് ഈ ആശയമാണ്.
കണ്ണൂരിലെ മുണ്ടയാട് ഇന്‍ഡോര്‍ സ്റ്റേഡിയത്തിലായിരുന്നു ഈ വര്‍ഷത്തെ വാഫി വിദ്യാര്‍ഥികളുടെ സംസ്ഥാന കലോത്സവം. 81 കോളജുകളില്‍ നിന്നുള്ള 6250 വിദ്യാര്‍ഥികളെ പ്രതിനിധീകരിച്ചു കലാപ്രതിഭകള്‍ മാറ്റുരച്ച ആ മത്സരങ്ങള്‍ സത്യത്തില്‍ ആവേശം നല്‍കുന്നതായിരുന്നു. സ്റ്റേഡിയം നിറഞ്ഞുകവിഞ്ഞ സദസു തന്നെ അതിനു തെളിവ്.
കലാസ്വാദനത്തിന്റെ ആവേശം മാത്രമായിരുന്നില്ല ആ അന്തരീക്ഷത്തില്‍ നിറഞ്ഞുനിന്നത്. ഭക്തിനിര്‍ഭരമായിരുന്നു ആ കലോത്സവത്തിലെ ഓരോ നിമിഷവും. പൂര്‍ണമായി ആ കലോത്സവത്തിനു സാക്ഷികളായവര്‍ തീര്‍ച്ചയായും ആത്മീയമായ പ്രത്യേക നിര്‍വൃതി അനുഭവിച്ചിരിക്കുമെന്നതില്‍ സംശയമില്ല. ആ കലോത്സവത്തില്‍ സാക്ഷിയും പങ്കാളിയുമായത് വലിയൊരു ഭാഗ്യമായാണ് എനിക്ക് അനുഭവപ്പെട്ടത്.
മത വിദ്യാഭ്യാസവും ഭൗതിക വിദ്യാഭ്യാസവും സമന്വയിപ്പിച്ച് പുതുതലമുറയെ നേരിന്റെയും നന്മയുടെയും മാര്‍ഗത്തിലൂടെ ഔന്നത്യത്തിലെത്തിക്കുകയെന്ന ലക്ഷ്യത്തില്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നായ വാഫി പ്രസ്ഥാനത്തെക്കുറിച്ചും ഇതിനിടെ പറയാതിരിക്കാന്‍ വയ്യ. പരിചയപ്പെട്ടതു മുതല്‍ ഈ പ്രസ്ഥാനം എന്നില്‍ അത്ഭുതവും ആവേശവും പകരുന്നതായാണ് അനുഭവം.
എനിക്ക് ഈ പ്രസ്ഥാനവുമായുള്ള ബന്ധമാരംഭിക്കുന്നതു കണ്ണൂരിലെ അത്തായക്കുന്ന് വഫിയ്യ സെന്ററിന്റെ ഉദ്ഘാടനച്ചടങ്ങില്‍ ഹംസാക്കയുടെ ക്ഷണപ്രകാരം അഥിതിയായി എത്തിയതു മുതലാണ്. കേരളത്തിന്റെ ഇസ്‌ലാമിക വിദ്യാഭ്യാസ ചരിത്രത്തില്‍ നിരവധി ചിന്താധാരകളുടെ വഴികളുണ്ട്. അതില്‍ മികച്ച നിലവാരം പുലര്‍ത്തുന്ന വിദ്യാഭ്യാസപ്രസ്ഥാനങ്ങളിലൊന്നായാണ് എനിക്ക് ഇതിനെക്കുറിച്ചു തോന്നിയത്. ഹുദവി, ദാരിമി, ഫൈസി തുടങ്ങിയ നിരവധി ശരീയഃ സിലബസ്സുകളുടെ പന്ഥാവില്‍പെട്ടത്.
മിക്‌സഡ് ഇക്കണോമിയെന്നു നെഹറുവിയന്‍ കാലത്തെ വിളിക്കുന്നതുപോലെ മിക്‌സഡ് എജുക്കേഷനെന്നാണ് വാഫിയും ഹുദവിയും ദാരിമിയും ഫൈസിയും പോലുള്ള ആത്മീയ, ഭൗതിക വിദ്യാഭ്യാസ ധാരണകളെ വിശേഷിപ്പിക്കേണ്ടത്. ഇവിടങ്ങളില്‍ വിദ്യാര്‍ഥികളെ ഏതെങ്കിലും മേഖലകളില്‍ തളച്ചിടുന്നില്ല. അതിനു പകരം രണ്ടു വിദ്യാഭ്യാസ ധാരകളുടെയും മികവ് അവരിലേയ്ക്കു പകര്‍ന്നു കൊടുത്ത് ഭൗതിക രംഗത്തും ആത്മീയ രംഗത്തും പ്രതിഭയുള്ളവരാക്കി അവരെ മാറ്റിയെടുക്കുകയാണ്.
ചുരുക്കിപ്പറഞ്ഞാല്‍, ആത്മീയഭൗതിക വിദ്യാഭ്യാസത്തിന്റെ സമഞ്ജസ മേളനം. ആദര്‍ശേരിയിലെ അബ്ദുല്‍ ഹക്കിം ഫൈസി തന്റെ ഇസ്‌ലാമിക ബിരുദമായ ഫൈസിയെ വാഫിയായി പരിഷ്‌കരിച്ച് സംഭവബഹുലമാക്കി ഉയര്‍ത്തിയ ചരിത്രം വാഫി പ്രസ്ഥാനത്തിനുണ്ട്. ഒരു നിശബ്ദ വിജ്ഞാനവിപ്ലവം. ഇന്ന് ഈ ശൈലി എല്ലാവര്‍ക്കും സ്വീകാര്യമായിരിക്കുന്നു. വെറും ഭൗതിക വിദ്യഭ്യാസം കൊണ്ട് നന്മനിറഞ്ഞ സമ്പൂര്‍ണ മനുഷ്യനാകാന്‍ കഴിയില്ലെന്ന യാഥാര്‍ത്ഥ്യം ഇന്ന് എല്ലാവരും അംഗീകരിച്ചിരിക്കുന്നു. കലയുടെ കാര്യത്തിലായാലും ആത്മീയചൈതന്യം അനിവാര്യമാണ്.
വാഫി കലോത്സവത്തിന്റെ സംഘാടക സമിതി രക്ഷാധികാരിയെന്ന നിലയില്‍ കാര്യമായി സഹായിക്കാനായിട്ടില്ലെങ്കിലും മത്സരങ്ങള്‍ കാണാന്‍ വേണ്ടത്ര അവസരം ലഭിച്ചു. വിദ്യാഭ്യാസ സെമിനാറിലും പങ്കാളിയായി. എല്ലാം ഉന്നത നിലാവാരം പുലര്‍ത്തുന്നവ. കുട്ടികളുമായി സംസാരിച്ചപ്പോള്‍ അവരുടെ ആത്മീയ, ഭൗതിക ശേഷി വളരെ ഉന്നതമാണെന്നു ബോധ്യമായി. അത്തരത്തില്‍ ജീവിതത്തിലും കലയിലും നല്ല മനുഷ്യരും പ്രതിഭകളുമാകുക തന്നെയല്ലേ കാലം ആവശ്യപ്പെടുന്ന കര്‍ത്തവ്യം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നാളെ തീവ്രമഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, എട്ടിടത്ത് യെല്ലോ അലര്‍ട്ട്

Kerala
  •  7 minutes ago
No Image

കുവൈത്തില്‍ 8 ദിവസത്തിനുള്ളില്‍ 46,000 ട്രാഫിക് ലംഘനങ്ങള്‍ രേഖപ്പെടുത്തി

Kuwait
  •  20 minutes ago
No Image

കുവൈത്തിൽ ഷെയ്ഖ് ജാബർ പാലം നാളെ വ്യാഴാഴ്ച ഭാഗികമായി അടച്ചിടും 

Kuwait
  •  27 minutes ago
No Image

കോടതി വിമര്‍ശനത്തിന് പുല്ലുവില; സെക്രട്ടറിയേറ്റിന് മുന്നില്‍ റോഡും നടപ്പാതയും കൈയ്യേറി സി.പി.ഐ അനുകൂല സംഘടനകളുടെ സമരം

Kerala
  •  an hour ago
No Image

ഷാന്‍ വധക്കേസ്: പ്രതികളായ ആര്‍.എസ്.എസ്, ബി.ജെ.പി പ്രവര്‍ത്തകരുടെ ജാമ്യം റദ്ദാക്കി ഹൈക്കോടതി

Kerala
  •  an hour ago
No Image

കണ്ണൂര്‍ തോട്ടട ഐ.ടി.ഐയില്‍ സംഘര്‍ഷം; കെ.എസ്.യു-എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി, ലാത്തി വീശി പൊലിസ്

Kerala
  •  2 hours ago
No Image

'ഇന്ത്യയിലെ തന്നെ തലയെടുപ്പുള്ള പൊതു ക്യാംപസുകളില്‍ വരെയില്ലാത്ത ഒരു ശാഠ്യം എന്തിനാണ് പി.എസ്.എം.ഒക്ക് മാത്രം' നിഖാബ് വിവാദത്തില്‍ രൂക്ഷ വിമര്‍ശനവുമായി ടി.കെ അശ്‌റഫ് 

Kerala
  •  2 hours ago
No Image

റോഡ് അടച്ച് സ്‌റ്റേജ് കെട്ടിയ സംഭവം; സി.പി.എം ഏരിയാ സെക്രട്ടറിയെ ഒന്നാം പ്രതിയാക്കി കേസെടുത്ത് പൊലിസ്

Kerala
  •  2 hours ago
No Image

തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് മേല്‍ക്കൈ; എല്‍.ഡി.എഫില്‍ നിന്ന് മൂന്ന് പഞ്ചായത്ത് പിടിച്ചെടുത്തു

Kerala
  •  2 hours ago
No Image

നെതന്യാഹുവിന്റെ വിചാരണ തുടങ്ങി

International
  •  2 hours ago