പി. പത്മരാജന്‍ പ്രവാസമുദ്ര പുരസ്‌കാരം സലീം അഹമ്മദ് ഏറ്റുവാങ്ങി
ജിദ്ദ: സഊദി മലയാളി സമാജം ഏര്‍പ്പെടുത്തിയ പി. പത്മരാജന്‍ സ്മാരക പ്രവാസമുദ്ര പുരസ്‌കാരം പ്രശസ്ത സിനിമാ സംവിധായകന്‍ സലീം അഹമ്മദിന് സമ്മാനിച്ചു. ദമാം ദാറസ്സിഹ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ചാനല്‍ ഡയറക്ടറും സാംസ്‌കാരിക പ്രവര്‍ത്തകനുമായ ഫാറൂഖ് ഉമര്‍ അവാര്‍ഡ് സമ്മാനിച്ചു. അനില്‍കുമാര്‍ റഹീമ പൊന്നാട അണിയിച്ചു. ഷാജി ആലപ്പുഴ അവാര്‍ഡ് തുക കൈമാറി.
സൗദി മലയാളി സമാജം ദേശീയ പ്രസിഡന്റ് മാലിക് മഖ്ബൂല്‍ അധ്യക്ഷനായിരുന്നു. ആളൊരുക്കം സിനിമയുടെ നിര്‍മാതാവ് ജോളി ലോനപ്പന്‍ ഉദ്ഘാടനം ചെയ്തു. പുറപ്പെട്ടു പോയവന്റെ ജീവിത കാല്‍പാടുകള്‍ സലീം അഹമ്മദിന്റെ എല്ലാ ചിത്രങ്ങളിലും പല ഭാവങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്നതുകൊണ്ട് പ്രവാസമുദ്ര പുരസ്‌കാരത്തിന് ഏറ്റവും അര്‍ഹനാണ് സലീം അഹമ്മദെന്ന് ഉദ്ഘാടകന്‍ പറഞ്ഞു.
സോഫിയ ഷാജഹാന്‍, ബക്കര്‍ എടയന്നൂര്‍, നജ്മുന്നിസ്സ വെങ്കിട്ട എന്നിവര്‍ ആശംസ നേര്‍ന്നു. ദമാം നാടകവേദി ഒരുക്കിയ അവനവന്‍ തുരുത്ത് എന്ന നാടകത്തില്‍ അന്നലക്ഷ്മിയായി അഭിനയിച്ച സമാജം പ്രവര്‍ത്തക ആര്‍. ഷഹിനക്ക് സമാജത്തിന്റെ ഉപഹാരം സലീം അഹമ്മദ് സമ്മാനിച്ചു.
സമാജത്തിന്റെ അവതരണ ഗാനത്തിനൊപ്പം രശ്മി മോഹന്‍ ചിട്ടപ്പെടുത്തിയ നൃത്തത്തിന് മിഥുല മോഹനും, ആഗാന്‍ഷാ സജികുമാര്‍ എന്നിവര്‍ ചുവടുകള്‍ വെച്ചു. മാനസ് മേനോന്‍, മീനു അനൂപ്, ഷിഹാബ് കൊയിലാണ്ടി, കല്യാണി ബിനു എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു. ശില്‍പ നൈസല്‍, ജ്യോതിക, അഭിരാമി എന്നിവര്‍ നൃത്തങ്ങള്‍ അവതരിപ്പിച്ചു. മീനു സുരേഷ് പ്രാര്‍ഥനാ ഗാനം ആലപിച്ചു. സാജിദ് ആറാട്ടുപുഴ സ്വാഗതവും ഷനീബ് അബൂബക്കര്‍ നന്ദിയും പറഞ്ഞു. ഡോ.അജി വര്‍ഗീസ്, അശ്വതി എന്നിവര്‍ അവതാരകരായിരുന്നു. ഹമീദ് കണിച്ചാട്ടില്‍, യൂസുഫ് ചെമ്മാട്, താജുദ്ദീന്‍, കൊച്ചുമോള്‍ കൊട്ടാരക്കര, ഹുസ്‌ന ആസിഫ്, നാസര്‍ കണിയാപുരം, ഡോ.സിന്ധു ബിനു, ലീന ഉണ്ണികൃഷ്ണന്‍, ഡോ.ഫൗഷ ഫൈസല്‍, നിയാസ് കുനിയില്‍, ഫൈസല്‍ പാലക്കാട്, നസീര്‍ പുന്നപ്ര, സിറാജ് കരുമാടി, റഊഫ് ചാവക്കാട്, ഷിഹാബ് കൊയിലാണ്ടി എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."