ബലാത്സംഗ ആരോപണ വിധേയനായ യു.പി മന്ത്രിയെ കാണ്മാനില്ല
ന്യൂഡല്‍ഹി: ഒരു സ്ത്രീയെയും അവരുടെ ചെറിയ മകളെയും ബലാത്സംഗം ചെയ്തുവെന്ന് ആരോപണം നേരിടുന്ന ഉത്തര്‍പ്രദേശ് മന്ത്രി ഗായത്രി പ്രജാപതി വിദേശത്തേക്കു കടക്കാന്‍ ശ്രമിക്കുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഗായത്രിയെ കാണാനില്ലെന്നും റിപ്പോര്‍ട്ടുണ്ട്.
യു.പിയില്‍ ഇപ്പോള്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ എസ്.പി സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന ഇദ്ദേഹം രാജ്യം വിടാന്‍ സാധ്യതയുണ്ടെന്ന് ഇന്റലിജന്‍സ് ഏജന്‍സിയാണ് റിപ്പോര്‍ട്ട് നല്‍കിയത്. ഇതേത്തുടര്‍ന്ന് വിമാനത്താവളങ്ങളില്‍ സുരക്ഷ ശക്തമാക്കി.
കഴിഞ്ഞ ഒരാഴ്ചയായി ഇദ്ദേഹം പൊതുവേദികളിലൊന്നും പ്രത്യക്ഷപ്പെട്ടിട്ടില്ല. അറസ്റ്റില്‍ നിന്ന് രക്ഷപ്പെടാന്‍ സുപ്രിം കോടതിയില്‍ മുന്‍കൂര്‍ ജാമ്യവും നല്‍കിയിട്ടുണ്ട്. ഇത് തിങ്കളാഴ്ച പരിഗണിക്കാനിരിക്കുകയാണ്.
അദ്ദേഹത്തെ ലക്നൗവിലെ വീട്ടിലും മറ്റും തെരഞ്ഞെങ്കിലും കണ്ടെത്താനായില്ലെന്നാണ് പൊലിസ് പറയുന്നത്. മത്സരിക്കുന്ന മണ്ഡലമായ അമേഠിയിലാണ് പ്രജാപതി അവസാനം പ്രചരണത്തിനെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."