നാലര വയസുകാരിയെ കുടിവെള്ള ടാങ്കില്‍ മുക്കിക്കൊന്ന മാതാവ് അറസ്റ്റില്‍
ഗൂഡല്ലൂര്‍: നാലര വയസുകാരിയെ കുടിവെള്ള ടാങ്കില്‍ മുക്കിക്കൊന്ന കേസില്‍ മാതാവ് അറസ്റ്റില്‍. കോത്തഗിരി കൈകാട്ടി സ്വദേശി പരേതനായ പ്രഭാകരന്റെ മകള്‍ ശ്രീഹര്‍ഷിണിയെ കൊലപ്പെടുത്തിയ കേസിലാണ് കുട്ടിയുടെ മാതാവ് സരിത(32)യെ പൊലിസ് അറസ്റ്റ് ചെയ്തത്. കോയമ്പത്തൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തിലാണ് മരണം കൊലപാതകമാണെന്ന് തെളിഞ്ഞത്. തുടര്‍ന്ന് പൊലിസ് സരിതയെ ചോദ്യം ചെയ്തപ്പോള്‍ പരസ്പര വിരുദ്ധമായ മറുപടിയാണ് ലഭിച്ചത്. ഇതേതുടര്‍ന്ന് പൊലിസ് വിശദമായി ചോദ്യം ചെയ്തപ്പോള്‍ സരിത കുറ്റം സമ്മതിക്കുകയായിരുന്നു. ഭര്‍ത്താവിനെ ചികിത്സിച്ച വകയില്‍ രണ്ട് ലക്ഷം രൂപ കടം ഉണ്ടെന്നും കടം വീട്ടണമെങ്കില്‍ ജോലിക്ക് പോകണമെന്നും കുട്ടിയെ വീട്ടില്‍ തനിച്ചാക്കി ജോലിക്ക് പോകാന്‍ പറ്റുന്നില്ലെന്നും ഇതാണ് കുട്ടിയെ കൊലപ്പെടുത്താന്‍ തീരുമാനിച്ചതെന്നും ഇവര്‍ മൊഴി നല്‍കി. സംഭവ ദിവസം രാത്രിയില്‍ മക്കളായ ശ്രീഹര്‍ഷിണിയും സുഭാഷിണിയും ഒന്നിച്ചാണ് കിടന്നുറങ്ങിയിരുന്നത്. തൊട്ടടുത്ത മുറിയിലാണ് സരിത ഉറങ്ങിയിരുന്നത്. രാത്രി ഒന്നരക്ക് ശ്രീഹര്‍ഷിണിയെ വീടിന് സീപത്തെ കുടിവെള്ള ടാങ്കില്‍ മുക്കികൊല്ലുകയായിരുന്നുവെന്ന് പൊലിസ് പറഞ്ഞു. സി.ഐ ബാലസുന്ദരം, സ്‌പെഷല്‍ സ്‌ക്വാഡ് സംഘത്തില്‍പ്പെട്ട ഗോപിനാഥ്, തമ്പിദുരൈ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. കോത്തഗിരി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ജഡ്ജ് ശ്രീധര്‍ റിമാന്‍ഡ് ചെയ്തു.
ചെന്നൈ സ്വദേശി ബിജുവിന്റെ ഉടമസ്ഥതയിലുള്ള ബംഗ്ലാവിലാണ് സരിതയും കുട്ടികളും താമസിക്കുന്നത്. സരിതയുടെ ഭര്‍ത്താവ് ചെന്നൈയില്‍ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്നതിനിടെ അസുഖം ബാധിച്ച് മരണപ്പെട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."