കാലിക്കറ്റ് ഫ്‌ളവര്‍ ഷോ 25 മുതല്‍
കോഴിക്കോട്: കാലിക്കറ്റ് അഗ്രികള്‍ച്ചറല്‍ സൊസൈറ്റിയുടെ 42ാമത് കാലിക്കറ്റ് ഫ്‌ളവര്‍ ഷോ 25 മുതല്‍ കോഴിക്കോട് കടപ്പുറത്തു നടക്കും. 10 ദിവസം നീണ്ടുനില്‍ക്കുന്ന ഷോയില്‍ വിദേശ രാജ്യങ്ങില്‍ നിന്നടക്കമുള്ള അഞ്ചുലക്ഷം രൂപയുടെ ഓര്‍ക്കിഡുകളും ആന്തൂറിയവും ഉള്‍പ്പെടെ 25 രൂപയുടെ പൂക്കളാണ് പ്രദര്‍ശനത്തിനുണ്ടാവുക. പുഷ്പസംവിധാന കലയുമായി ബന്ധപ്പെട്ട 50ല്‍പരം മത്സരങ്ങള്‍ ഷോയുടെ ഭാഗമായി നടക്കും. പുഷ്പരാജ, പുഷ്പറാണി മത്സരങ്ങള്‍, ദ്വിദിന സെമിനാര്‍, കുട്ടനാടന്‍ വിഭവങ്ങളും മലബാര്‍ വിഭവങ്ങളും വയനാട്ടിലെ ഗിരിവര്‍ഗക്കാരുടെ പ്രത്യേക വിഭവങ്ങളും ഉള്‍പ്പെടെ എല്ലാ ജില്ലകളുടെയും തനതുരുചികള്‍ ഉള്‍പ്പെടുന്ന ഭക്ഷ്യമേള എന്നിവയും ഷോയുടെ ഭാഗമാണ്. ഫ്‌ളവര്‍ഷോയുടെ ഉദ്ഘാടനം മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ വൈകിട്ട് നാലിനു നിര്‍വഹിക്കും. ഫെബ്രുവരി മൂന്നുവരെ ഷോ നടക്കും. ഇതിനു മുന്നോടിയായി 24നു പുഷ്പാലങ്കൃത വാഹനഘോഷയാത്ര നഗരത്തെ പ്രദക്ഷിണം ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."