ആരാധനാലയങ്ങള്‍ അശരണരുടെ ആശ്രയ കേന്ദ്രമായി മാറണം: മന്ത്രി
പേരാമ്പ്ര : ആരാധനാലയങ്ങള്‍ മുഴുവന്‍ അശരണരുടെ ആശ്രയമായിരിക്കണമെന്നും ജാതി മത ഭേതമന്യേ ഈ കാഴ്ചപ്പാട് സ്വീകരിക്കുന്നതില്‍ സംതൃപ്തിയുണ്ടെന്നും മന്ത്രി ടി.പി രാമകൃഷ്ണന്‍ പറഞ്ഞു. കൂത്താളി കമ്മോത്ത് മഹാവിഷ്ണുക്ഷേത്ര മഹോത്സവത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ആഘോഷ കമ്മിറ്റി ചെയര്‍മാന്‍ സി.പി പ്രകാശന്‍ അധ്യക്ഷനായി. മലബാര്‍ ദേവസ്വം ബോര്‍ഡ് എസ്റ്റാബ്ലിഷ്‌മെന്റ് ചെയര്‍മാന്‍ ശശികുമാര്‍ പേരാമ്പ്ര മുഖ്യാതിഥിയായിരുന്നു. ചടങ്ങില്‍ ആദ്യകാല ക്ഷേത്ര പരിപാലകരായിരുന്ന വി.പി.കെ കൂത്താളി, പി. ദേവദാസന്‍ വൈദ്യര്‍, കെ.പി കുഞ്ഞിരാമന്‍ നായര്‍, കമലാക്ഷി വാരസ്യാര്‍, കുന്നുമ്മല്‍ കാര്‍ത്ത്യായനി എന്നിവരെ ആദരിച്ചു. നിസ്വാര്‍ഥ സേവനമനുഷ്ഠിച്ച് വരുന്ന പുല്യോട്ട് കണാരന്‍, ശ്രീജന്‍ ആര്‍പ്പാംകുന്നത്ത്, സി.വി ഗംഗാധരന്‍, ജി.സി സുനില്‍ കുമാര്‍ എന്നിവരെ പൊന്നാടയണിയിച്ച് ആദരിച്ചു. ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ എം. മോഹനകൃഷ്ണന്‍, മീത്തലെ കനോത്ത് കുഞ്ഞിരാമക്കുറുപ്പ്, എക്‌സിക്യൂട്ടീവ് ഓഫിസര്‍ ടി.ടി വിനോദ്, സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ വി.കെ ബാബു, ഒ.ടി മോളി പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."