അധികാരം നിലനിര്‍ത്താന്‍ പഞ്ചായത്ത് പ്രസിഡന്റ് വഴിവിട്ട വേലകളുമായി രംഗത്ത്: യു.ഡി.എഫ്.
അടിമാലി: മാങ്കുളം ഗ്രാമപഞ്ചായത്തില്‍ പ്രസിഡന്റ് പദവി നിലനിര്‍ത്താന്‍ സി.പി.എമ്മിലെ ഷാജി മാത്യു കുതന്ത്രങ്ങള്‍ ഉപയോഗിച്ചെന്ന് യു.ഡി.എഫ്. പഞ്ചായത്ത് കമ്മറ്റി ചെയര്‍മാനും കേരള കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റമായ എം.വി. ആഗസ്തി, കോണ്‍ഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് ബിജു ജോര്‍ജ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ത്രേ്യസ്യാമ്മ ഔസേഫ്, യു.ഡി.എഫ്. പഞ്ചായത്ത് അംഗങ്ങളായ സാബു ജോസഫ്, ജാന്‍സി ബിജു, ചെല്ലമ്മ ചെമ്പന്‍, ജൂലി ജോസഫ്, മല്ലയ്യന്‍ പാണ്ഡ്യന് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. 13 അംഗ ഭരണസമിതിയില്‍ പ്രസിഡന്റിനെതിരെ ഏഴ് അംഗങ്ങള്‍ ഒപ്പിട്ട അവിശ്വാസ പ്രമേയമാണ് ഇന്നലെ ചര്‍ച്ചയ്ക്കെടുത്തത്. ഇതിനിടെ പല യു.ഡി.എഫ് അംഗങ്ങള്‍ക്കും വന്‍തുക പാരിതോഷികം ഉള്‍പ്പടെ നിരവധി വാഗ്ദാനങ്ങളുമായി പ്രസിഡന്റ് രംഗത്തു വന്നിരുന്നു. 10 ലക്ഷം രൂപയോളം കോഴ വാങ്ങിയാണ് ബിന്‍സി റോയി തന്റെ മെമ്പര്‍ സ്ഥാനം രാജി വച്ച് മുന്നണിയെയും പാര്‍ട്ടിയെയും വഞ്ചിച്ചതെന്ന് നേതാക്കള്‍ ആരോപിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് വ്യക്തമായ ഭൂരിപക്ഷം ലഭിച്ചിട്ടും രണ്ടാം വാര്‍ഡിലെ നിരക്ഷരയും ആദിവാസി കൂടിയായ വനിതാ അംഗത്തെ ഭയപ്പെടുത്തി വോട്ടു മാറ്റി ചെയ്യിച്ചാണ് ജനാധിപത്യ വിരുദ്ധ രീതിയില്‍ സി.പി.എം. അംഗം പ്രസിഡന്റായത്. ആറു മാസത്തിനു ശേഷം യു.ഡി.എഫ്. മാങ്കുളം പഞ്ചാത്ത് ഭരണം തിരിച്ചു പിടിക്കുമെന്നും നേതാക്കള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."