മുത്വലാഖിലൂടെ ലക്ഷ്യംവയ്ക്കുന്നത് ഏക സിവില്‍കോഡ്: നാസര്‍ ഫൈസി
പേരാമ്പ്ര: രാജ്യത്ത് മുത്വലാഖ് ബില്‍ നടപ്പാക്കുന്നതിലൂടെ കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യംവയ്ക്കുന്നത് ഏകസിവില്‍കോഡ് നടപ്പില്‍ വരുത്താനാണെന്നും അങ്ങനെ വന്നാല്‍ രാജ്യത്തെ മതേതരത്വവും ജനാതിപത്യവും ബഹുസ്വരതയും നഷ്ടപ്പെടുമെന്നും എസ്.വൈ. എസ് സംസ്ഥാന സെക്രട്ടറി നാസര്‍ ഫൈസി കൂടത്തായി അഭിപ്രായപ്പെട്ടു.
കേരളത്തില്‍ നവോത്ഥാനത്തിന്റെ പേരില്‍ സ്ത്രീകളെ തെരുവിലിറക്കി ഫെമിനിസ്റ്റുകള്‍ക്ക് ഒത്താശ ചെയ്തു കൊടുക്കുന്നത് മതവിശ്വാസങ്ങളെ വ്രണപെടുത്തുന്നതാണെന്നും ഇത്തരം നടപടികളില്‍ നിന്ന് ഭരണകൂടങ്ങള്‍ പിന്മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ചാലിക്കരയില്‍ മൂന്ന് ദിവസമായി നടന്നുവരുന്ന ശാഖാസമ്മേളനത്തിന്റെ സമാപനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ചടങ്ങില്‍ പി.കെ.കെ നാസര്‍ സ്വാഗതം പറഞ്ഞു. മുഹമ്മദലി ബാഖവി അധ്യക്ഷനായി. പി.എം കോയ മുസ്‌ല്യാര്‍ ഉദ്ഘാനം ചെയ്തു. സയ്യിദ് ബാഹസന്‍ ത്വാഹ തങ്ങള്‍ ദുആ നക്ക് നേതൃതം നല്‍കി. സിദ്ദീഖ് ദാരിമി, ജലീല്‍ ദാരിമി, പി. ഹാരിസ് ടി.കെ, ഇബ്രാഹിം സി. അമ്മത്കുട്ടി, ഹക്കീം മുസ്‌ലിയാര്‍ സംസാരിച്ചു, ടി.കെനിസാര്‍ നന്ദി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."