വെടിപുരയ്ക്ക് തീപിടിച്ച് നാല് പേര്‍ക്ക് പരുക്ക്
കിളിമാനൂര്‍: ഉത്സവത്തോടനുബന്ധിച്ച് താല്‍ക്കാലികമായി കെട്ടിയുണ്ടാക്കിയ വെടിപുരയ്ക്ക് തീ പിടിച്ച് നാലു പേര്‍ക്ക് പരുക്കേറ്റു. ഒരാളുടെ നില ഗുരുതരം. കാട്ടുമ്പുറം കൊല്ലുവിള ചരുവിള പുത്തന്‍ വീട്ടില്‍ ശേഖരന്‍ (74), പോങ്ങനാട് കോണത്ത് വീട്ടില്‍ തങ്കപ്പന്‍ (90) പൊരുന്തമണ്‍ സുജി ഭവനില്‍ സുചിത്ര (30) പോങ്ങനാട് സ്വദേശി ഹരി എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇവരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ശേഖരനാണ് ഗുരുതരമായി പൊള്ളലേറ്റത്. കിളിമാനൂര്‍ പോങ്ങനാട് ചിറക്കരക്കാവ് ഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് കെട്ടിയുണ്ടാക്കിയ വെടിപുരയ്ക്കാണ് തീപിടിച്ചത്. ഇന്നലെ വൈകുന്നേരം ആറു മണിയോടെയാണ് അപകടം നടന്നത്. ഉത്സവം പ്രമാണിച്ച് വെടി വഴിപാട് നടത്തുക ഇവിടെ പതിവാണ്.
വെടി പൊട്ടിക്കുന്നതിനിടയില്‍ തീപ്പൊരി ചിതറി വീണ് പുരയ്ക്കകത്ത് കരുതിയിരുന്ന കരിമരുന്നിനു തീപിടിക്കുകയായിരുന്നുവെന്ന് കരുതുന്നതായി പൊലിസ് പറഞ്ഞു. പരുക്കേറ്റവര്‍ വെടിപ്പുരയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചു വന്നവരാണ്. തങ്കപ്പന്‍ എന്നയാളുടെ നേതൃത്വത്തിലാണ് വെടിപ്പുര നടത്തി വന്നതെന്നും പൊലിസ് പറഞ്ഞു. കിളിമാനൂര്‍ സി.ഐയുടെ നേതൃത്വത്തില്‍ പൊലിസ് വിശദമായ അനേഷണം ആരഭിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."