HOME
DETAILS

ഡി.ജി.പിമാരുടെ തസ്തിക: ആഭ്യന്തര സെക്രട്ടറിയും ചീഫ് സെക്രട്ടറിയും തമ്മില്‍ പോര്

  
backup
June 15 2016 | 03:06 AM

%e0%b4%a1%e0%b4%bf-%e0%b4%9c%e0%b4%bf-%e0%b4%aa%e0%b4%bf%e0%b4%ae%e0%b4%be%e0%b4%b0%e0%b5%81%e0%b4%9f%e0%b5%86-%e0%b4%a4%e0%b4%b8%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%95-%e0%b4%86%e0%b4%ad%e0%b5%8d

തിരുവനന്തപുരം: നാലു ഡി.ജി.പിമാര്‍ക്ക് തസ്തിക നല്‍കുന്നതു സംബന്ധിച്ച് ആഭ്യന്തര സെക്രട്ടറിയും ചീഫ് സെക്രട്ടറിയും തമ്മില്‍ ഇടയുന്നു. എ.ഡി.ജി.പിമാരായ എ.ഹേമചന്ദ്രന്‍, ശങ്കര്‍റെഡ്ഡി, രാജേഷ് ദിവാന്‍, മുഹമ്മദ് യാസീന്‍ എന്നിവര്‍ക്ക് കേന്ദ്ര പേഴ്‌സണല്‍ മന്ത്രാലയത്തിന്റെയും എ.ജിയുടെയും എതിര്‍പ്പ് മറികടന്ന് യു.ഡി.എഫ് സര്‍ക്കാര്‍ പ്രൊമോഷന്‍ നല്‍കിയതാണ് പോരിനിടയാക്കിയത്.

ഇവരെ ഡി.ജി.പിമാരാക്കിയത് ചട്ടംലംഘിച്ചാണെന്നുള്ള റിപ്പോര്‍ട്ട് ആഭ്യന്തര സെക്രട്ടറി നളിനി നെറ്റോ മുഖ്യമന്ത്രിക്ക് കൈമാറി. ഇതിനെതിരേയാണ് ചീഫ് സെക്രട്ടറി വിജയാനന്ദ് രംഗത്തെത്തിയത്. ഇവരെ ഡി.ജി.പിമാരായിതന്നെ നിയമിക്കണമെന്ന നിലപാടിലാണു ചീഫ് സെക്രട്ടറി. നളിനി നെറ്റോയുടെ റിപ്പോര്‍ട്ടില്‍ ചീഫ് സെക്രട്ടറി വിയോജനക്കുറിപ്പെഴുതിയതായാണു സൂചന.

അതേസമയം, നിലവില്‍ മാരപാണ്ഡ്യന്‍, വിശ്വാസ് മേത്ത,സുബ്രദോ വിശ്വാസ്, രാജീവ് സദാനന്ദന്‍, ഷീലാ തോമസ് എന്നിവരെ അഡിഷണല്‍ ചീഫ് സെക്രട്ടറി റാങ്കില്‍ അധികമായി നിയമിച്ചിട്ടുണ്ട്. ഇവരെയും സര്‍ക്കാരിന് തരംതാഴ്‌ത്തേണ്ടി വരും. കൂടാതെ പൊലിസില്‍ എഡി.ജി.പി റാങ്കില്‍ അധികമായുള്ളവരുടെ കാര്യത്തിലും തീരുമാനമെടുക്കേണ്ടി വരും. ഇതോടെ പ്രശ്‌നം അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബൂണലിലേയ്ക്കു നീങ്ങും. അതുകൊണ്ട് വിശദമായി പഠിച്ചതിനു ശേഷം മതി തസ്തികയുടെ കാര്യത്തിലുള്ള തീരുമാനമെന്നാണ് ചീഫ് സെക്രട്ടറിയുടെ നിലപാട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിഴിഞ്ഞം വയബിലിറ്റി ഗ്യാപ്പ് ഫണ്ട് ഗ്രാന്റ് ആയി നല്‍കാന്‍ ഇടപെടണം; പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

Kerala
  •  3 minutes ago
No Image

തമിഴ്‌നാട് കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് ഇ.വി.കെ.എസ് ഇളങ്കോവന്‍ അന്തരിച്ചു

National
  •  20 minutes ago
No Image

ആരാധനാലയ നിയമംനിലനില്‍ക്കെയാണ് ഇതെല്ലാം...; സംഘ്പരിവാര്‍ അവകാശവാദം ഉന്നയിക്കുന്ന ഇന്ത്യയിലെ മസ്ജിദുകള്‍

Trending
  •  35 minutes ago
No Image

കേന്ദ്രസമീപനം നിരാശാജനകം; വയനാടിന് പാക്കേജ് വേണം; പാര്‍ലമെന്റ് വളപ്പില്‍ കേരളത്തിലെ എം.പിമാരുടെ പ്രതിഷേധം

Kerala
  •  an hour ago
No Image

ഓപ്പണ്‍ എ.ഐയ്‌ക്കെതിരെ വെളിപ്പെടുത്തല്‍ നടത്തിയ മുന്‍ ജീവനക്കാരന്‍ മരിച്ച നിലയില്‍; ആത്മഹത്യയെന്ന് നിഗമനം

International
  •  2 hours ago
No Image

മംഗളവനം പക്ഷി സങ്കേതത്തിലെ ഗെയ്റ്റില്‍ ശരീരത്തില്‍ കമ്പി തുളഞ്ഞു കയറിയ നിലയില്‍ മൃതദേഹം കണ്ടെത്തി

Kerala
  •  3 hours ago
No Image

മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

National
  •  3 hours ago
No Image

പി.വി അന്‍വര്‍ കോണ്‍ഗ്രസിലേക്ക്?; ഡല്‍ഹിയില്‍ കെ.സി വേണുഗോപാലുമായി കൂടിക്കാഴ്ച്ച

Kerala
  •  4 hours ago
No Image

കര്‍ശന നടപടിയുണ്ടാകും; ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന് സ്ഥിരീകരിച്ച് മന്ത്രി വി ശിവന്‍കുട്ടി

Kerala
  •  4 hours ago
No Image

34 കാരിയ്ക്ക് മരുന്ന് നല്‍കിയത് 64 കാരിയുടെ എക്‌സറേ പ്രകാരം; കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സാപിഴവെന്ന് പരാതി

Kerala
  •  4 hours ago