ബന്ധുക്കള്‍ തമ്മില്‍ ഏറ്റുമുട്ടല്‍: മുപ്പതോളം പേര്‍ക്കെതിരേ കേസ്; ഒരാള്‍ റിമാന്‍ഡില്‍
നാദാപുരം: ചേലക്കാട് ടൗണില്‍ ബന്ധുക്കള്‍ തമ്മിലുള്ള ഏറ്റുമുട്ടലില്‍ നാല് പേര്‍ക്ക് പരുക്കേറ്റ സംഭവത്തില്‍ മുപ്പതോളം പേര്‍ക്കെതിരേ നാദാപുരം പൊലിസ് കേസെടുത്തു. സംഘര്‍ഷവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ചേലക്കാട് സ്വദേശി രയരോത്ത് ഹമീദിനെ കോടതി റിമാന്‍ഡ് ചെയ്തു.
രണ്ടു കേസുകളിലായി പതിനഞ്ച് പേരുടെയും കണ്ടാലറിയുന്ന മറ്റുള്ളവര്‍ ഉള്‍പെടെ മുപ്പതോളം പേര്‍ക്കെതിരേയാണ് നാദാപുരം പൊലിസ് കേസ് റജിസ്റ്റര്‍ ചെയ്തത്. ശനിയാഴ്ച രാത്രി എട്ട് മണിയോടെയാണ് ചേലക്കാട് ടൗണില്‍ വച്ച് കുടുംബാംഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടിയത്. സംഘര്‍ഷത്തില്‍ കുളങ്ങരത്ത് സ്വദേശി പുതിയടുത്ത് അഫ്രീദ്, പാറച്ചാലില്‍ അസീസ്, അടക്കമുള്ള നാല്പേര്‍ക്കാണ് പരുക്കേറ്റത്. വര്‍ഷത്തോളമായി കുടുംബങ്ങള്‍ തമ്മിലുളള തര്‍ക്കം ഒരു മാസം മുന്‍പ് മധ്യസ്ഥതയില്‍ ഒത്തു തീര്‍ന്നിരുന്നു. ഇതിനിടയില്‍ വെള്ളിയാഴ്ച രാത്രിയില്‍ കുളങ്ങരത്ത് വച്ച് അഫ്രീദിന് മര്‍ദനമേറ്റു. ഇതിന്റെ തുടര്‍ച്ചയായാണ് ശനിയാഴ്ച വീണ്ടും സംഘര്‍ഷമുണ്ടായത് അക്രമികള്‍ സഞ്ചരിച്ച കാറും കാറില്‍ നിന്ന് ഇരുമ്പ് ദണ്ഡും, മുളവടികളും, മുളക് പൊടി കലര്‍ത്തിയ മണലും പൊലിസ് കണ്ടെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."