നടിയെ ആക്രമിച്ച കേസ്: പ്രതികളുടെ കസ്റ്റഡി കാലാവധി നീട്ടി
ആലുവ: നടിയെ ആക്രമിച്ച സംഭവത്തില്‍ പൊലിസ് ചോദ്യം ചെയ്യുന്ന നാലുപേരുടെ കസ്റ്റഡി കാലാവധി കോടതി നീട്ടി നല്കി. കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് സംഭവത്തില്‍ ആദ്യം പിടിയിലായ മാര്ട്ടിന്, മണികണ്ഠന് പ്രദീപ്, വടിവാള്‍ സലീം എന്നിവരെ വെള്ളിയാഴ്ച കോടതിയില്‍ ഹാജരാക്കിയിരുന്നു. ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാകാത്തതിനാല്‍ മൂന്നു ദിവസത്തേക്കു കൂടി കസ്റ്റഡി കാലാവധി നീട്ടി നല്‍കണമെന്നാണ് പൊലിസ് ആവശ്യപ്പെട്ടത്.
എന്നാല്‍ മാര്‍ട്ടിനെ ഒരു ദിവസത്തേക്കും മറ്റു മൂന്നു പേരെ മൂന്നു ദിവസത്തേക്കും കൂടി പൊലിസ് കസ്റ്റഡിയില്‍ കോടതി വിട്ടു. പ്രധാന പ്രതികള്‍ക്കു സഹായം ചെയ്തു കൊടുത്തതിന്റെ പേരില്‍ പൊലിസ് അറസ്റ്റ് ചെയ്ത ചാര്‍ളിയെയും വെള്ളിയാഴ്ച കോടതില്‍ ഹാജരാക്കാന്‍ പൊലിസിനു പദ്ധതിയുണ്ടായിരുന്നു. എന്നാല്‍ ചാര്‍ളിയെ ഹാജരാക്കിയില്ല. ശനിയാഴ്ചയാണു ചാര്‍ളിയുടെ കസ്റ്റഡി കാലാവധി അവസാനിക്കുന്നത്. ശനിയാഴ്ച ചാര്‍ളിയേയും മാര്‍ട്ടിനേയും പൊലിസ് കോടതിയില്‍ ഹാജരാക്കും.
പ്രധാന പ്രതികളായ പള്‍സര്‍ സുനിയുടേയും വിജീഷിന്റേയും കസ്റ്റഡി കാലാവധി ഞായറാഴ്ച അവസാനിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."