ആരോഗ്യ, സാംസ്കാരിക, കായിക മേഖലകള്‍ക്ക് അവഗണന
മലപ്പുറം: ബജറ്റില്‍ ജില്ലയുടെ ആരോഗ്യമേഖലയ്ക്ക് അവഗണന. ജില്ലയുടെ ഏറെക്കാലത്തെ ആവശ്യമായ മലപ്പുറം കാന്‍സര്‍ സെന്ററിനെക്കുറിച്ച് ബജറ്റില്‍ പരാമര്‍ശമേയില്ല. മഞ്ചേരി മെഡിക്കല്‍ കോളജിനും പ്രത്യേകം തുക വകയിരുത്തിയിട്ടില്ല.
കാന്‍സര്‍ സെന്ററിന് പ്രത്യേകം തുക ലഭ്യമാക്കണമെന്ന് മണ്ഡലം എം.എല്‍.എ പി. ഉബൈദുല്ല സഭയില്‍ ആവശ്യപ്പെട്ടെങ്കിലും സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാണിക്കാണിച്ച് ധനമന്ത്രി അതു നിഷേധിക്കുകയായിരുന്നു. പാണക്കാട്ടുള്ള ഇന്‍കെല്ലിന്റെ ഭൂമിയില്‍ കാന്‍സര്‍ സെന്ററിനുള്ള 25 ഏക്കര്‍ സ്ഥലം വിട്ടുനല്‍കാന്‍ തീരുമാനിച്ചിട്ടു വര്‍ഷങ്ങളായെങ്കിലും ഫണ്ട് ലഭ്യമാകാത്തതിനാല്‍ ഇതിന്റെ തുടര്‍നടപടികള്‍ ഇഴിയുകയായിരുന്നു.
നവീന ചികിത്സാ സംവിധാനങ്ങളോടെ 300 കിടക്കകളുള്ള കാന്‍സര്‍ ആശുപത്രിക്കായി കഴിഞ്ഞ വര്‍ഷത്തെ ബജറ്റില്‍ തുക നീക്കിവച്ചിരുന്നു. വിദഗ്ധ ചികിത്സയ്ക്കു സൗകര്യങ്ങളില്ലാത്തതിനാല്‍ തിരുവനന്തപുരം ആര്.സി.സിയെയും തലശ്ശേരി എം.സി.സിയെയും തൃശൂര്‍, കോഴിക്കോട് മെഡിക്കല്‍ കോളജുകളെയുമാണ് ജില്ലയിലെ രോഗികള്‍ പ്രധാനമായും ആശ്രയിക്കുന്നത്. ജില്ലയുടെ പ്രതീക്ഷയായിരുന്ന കാന്‍സര്‍ സെന്ററിന് ബജറ്റില്‍ തുക അനുവദിക്കാത്തിനാല്‍ പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍ക്കുകയാണ്.
ജില്ലയിലെ ഏക മെഡിക്കല്‍ കോളജായ മഞ്ചേരി മെഡിക്കല്‍ കോളജിനും പ്രത്യേകം തുക അനുവദിക്കുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. ഇവിടെ ഒ.പി ബ്ലോക്ക്, ഹൃരോഗ വിഭാഗം എന്നിവയ്ക്കു കെട്ടിടമൊരുക്കേണ്ടതുണ്ട്. എന്നാല്‍, ഇതൊന്നും പദ്ധതികളില്‍ ഇടംപിടിച്ചില്ല. ടൂറിസം രംഗത്തു കോട്ടക്കുന്ന് ഉള്‍പ്പെടെ പ്രതീക്ഷ പകരുന്ന പ്രധാന പദ്ധതികളും ഇടംപിടിക്കാതെപോയി. സാംസ്കാരിക സ്ഥാപനങ്ങളില്‍ തുഞ്ചന്‍ ട്രസ്റ്റിന്റെ വാര്‍ഷിക ഗ്രാന്റ് 50 ലക്ഷമായി ഉയര്‍ത്തിയതു മാത്രമാണ് സാംസ്കാരിക മേഖലയിലെ ജില്ലയ്ക്കുള്ള വിഹിതം. മഹാകവി മോയിന്‍കുട്ടി വൈദ്യര് മാപ്പിളകലാ അക്കാദമിയുള്‍പ്പെടെ സാംസ്കാരിക രംഗത്ത് ജില്ലയുടെ പ്രതീക്ഷയ്ക്കു ബജറ്റ് പരിഹാരമായില്ല. കായിക രംഗത്തും ജില്ലയ്ക്കു പദ്ധതികളില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."