HOME
DETAILS

മോഷണക്കേസിലെ പ്രതി കഞ്ചാവുമായി പിടിയില്‍

  
backup
January 22 2019 | 03:01 AM

%e0%b4%ae%e0%b5%8b%e0%b4%b7%e0%b4%a3%e0%b4%95%e0%b5%8d%e0%b4%95%e0%b5%87%e0%b4%b8%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b4%bf-%e0%b4%95%e0%b4%9e%e0%b5%8d%e0%b4%9a-2

കോഴിക്കോട്: വിദ്യാര്‍ഥികള്‍ക്കും യുവാക്കള്‍ക്കും കഞ്ചാവ് വില്‍പന നടത്തുന്നതിനിടെ മോഷണക്കേസ് പ്രതിയായ യുവാവ് പൊലിസ് പിടിയില്‍. കോഴിക്കോട് പയ്യാനക്കല്‍ ചാമുണ്ടിവളപ്പ് സ്വദേശി അഭിനാസി (36) നെയാണ് കസബ എസ്.ഐ സിജിത്തും സംഘവും കോഴിക്കോട് നോര്‍ത്ത് അസിസ്റ്റന്റ് കമ്മിഷണര്‍ പൃഥ്വിരാജന്റെ നേതൃത്വത്തിലുള്ള ജില്ലാ ആന്റി നാര്‍കോട്ടിക് സ്‌പെഷല്‍ ആക്ഷന്‍ ഫോഴ്‌സും ചേര്‍ന്ന് പിടികൂടിയത്. ഇന്നലെ ഉച്ചയ്ക്കു ശേഷം ഗംഗാ തിയറ്ററിനു സമീപത്തുള്ള റോഡിലൂടെ ഓട്ടോറിക്ഷയില്‍ വന്ന ഇയാള്‍ പൊലിസിനെ കണ്ടതോടെ ഓട്ടോയില്‍ നിന്നിറങ്ങി ഓടിരക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. തുടര്‍ന്ന് കസബ എസ്.ഐ സിജിത്തും സംഘവും ബലപ്രയോഗത്തിലൂടെ കീഴ്‌പ്പെടുത്തുകയായിരുന്നു. 1.300 കിലോ കഞ്ചാവ് ഇയാളില്‍ നിന്ന് കണ്ടെടുത്തു. തമിഴ്‌നാട്ടില്‍നിന്ന് ബസ് മാര്‍ഗം കഞ്ചാവ് കോഴിക്കോട്ടെത്തിച്ച് 100 ഗ്രാമിന്റെ ചെറിയ പാക്കറ്റുകളിലാക്കി ഇടനിലക്കാര്‍ മുഖാന്തരം ആവശ്യക്കാര്‍ക്ക് വില്‍പന നടത്തുന്നതാണ് ഇയാളുടെ രീതി. മയക്കുമരുന്ന് ഉപയോഗിക്കുന്നതിനാവശ്യമായ പണം കണ്ടെത്തുന്നതിനു വേണ്ടിയാണ് കഞ്ചാവ് കച്ചവടം നടത്തുന്നത്. ഇതിനുപുറമെ 25ഓളം മാലമോഷണ കേസുകളിലും നിരവധി കഞ്ചാവ് കേസുകളിലും ഇയാള്‍ പ്രതിയാണ്.
കസബ എസ്.ഐ സിജിത്തിന്റെ നേതൃത്വത്തില്‍ എ.എസ്.ഐ ദിനേശന്‍, സിവില്‍ പൊലിസ് ഓഫീസര്‍ രാജേഷ് എന്നിവരും ഡന്‍സാഫ് അംഗങ്ങളായ എ.എസ്.ഐ മുനീര്‍, കെ. രാജീവ്, എം. മുഹമ്മദ് ഷാഫി, എം. സജി, കെ. അഖിലേഷ്, കെ.എ ജോമോന്‍, എന്‍. നവീന്‍, പി. സോജി, പി.കെ രതീഷ്, രജിത്ത് ചന്ദ്രന്‍, എം. ജിനേഷ്, എ.വി സുമേഷ് എന്നിവരും ഉള്‍പ്പെട്ട സംഘമാണു പ്രതിയെ പിടികൂടിയത്. ഇയാളെ ചോദ്യം ചെയ്തതില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇയാള്‍ക്ക് കഞ്ചാവ് എത്തിച്ചുനല്‍കുന്നവരെ കുറിച്ചും ഇയാളില്‍ നിന്ന് കഞ്ചാവ് വാങ്ങുന്നവരെ കുറിച്ചുമുള്ള അന്വേഷണം ആരംഭിച്ചതായി കോഴിക്കോട് കസബ സി.ഐ ഹരിപ്രസാദ് അറിയിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-26-11-2024

latest
  •  17 days ago
No Image

ബംഗാൾ ഉൾക്കടലിൽ അതിതീവ്ര ന്യൂനമർദ്ദം, മഴ ശക്തം, 8 ജില്ലകളിൽ സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ച് തമിഴ്നാട്

National
  •  17 days ago
No Image

സംഭാലില്‍ വെടിയേറ്റതെല്ലാം അരക്ക് മുകളില്‍, അതും നാടന്‍ തോക്കില്‍നിന്ന്; കൊല്ലപ്പെട്ടവര്‍ നിരപരാധികളെന്ന് കുടുംബം 

National
  •  17 days ago
No Image

പത്തനംതിട്ടയിലെ പ്ലസ് ടു വിദ്യാർത്ഥിനിയുടെ മരണം; പോക്സോ വകുപ്പ് പ്രകാരം പൊലിസ് കേസെടുത്ത്

Kerala
  •  17 days ago
No Image

ചപ്പുചവറുകള്‍ കത്തിക്കുന്നതിനിടെ വസ്ത്രത്തില്‍ തീപിടിച്ച് പൊള്ളലേറ്റ വീട്ടമ്മ മരിച്ചു

Kerala
  •  17 days ago
No Image

കൊച്ചിയില്‍ കാറിന് മുകളിലേക്ക് കണ്ടെയ്നർ വീണ് അപകടം

Kerala
  •  17 days ago
No Image

ഇസ്​ലാമാബാദ് കത്തുന്നു; പിടിഐ പാർട്ടി പ്രവർത്തകരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ; 6 പേർ കൊല്ലപ്പെട്ടു, 'ഷൂട്ട് അറ്റ് സൈറ്റ്' ഉത്തരവ്

International
  •  17 days ago
No Image

ലിയോതേർട്ടീന്ത് എച്ച് എസ് എസ് സ്കൂളിലെ വിദ്യാര്‍ത്ഥികൾക്ക് കൂട്ടത്തോടെ ചൊറിച്ചിലും ദേഹാസ്വാസ്ഥ്യവും; സ്കൂളിന് അവധി നൽകി

Kerala
  •  17 days ago
No Image

തീവ്ര ന്യൂനമർദ്ദം അതിതീവ്ര ന്യൂനമർദ്ദമായി ശക്തി പ്രാപിച്ചു, ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റ് മുന്നറിയിപ്പ്, കേരളത്തിൽ മഴ സാധ്യത

Kerala
  •  17 days ago
No Image

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ പ്രതി രാഹുല്‍ റിമാന്‍ഡില്‍

Kerala
  •  17 days ago