കൊണ്ടോട്ടിയില്‍ റോഡ് നവീകരണത്തിന് 15 കോടി; സ്കൂളുകളുടെ അടിസ്ഥാന സൗകര്യത്തിന് ആറു കോടി
കൊണ്ടോട്ടി: മണ്ഡലത്തില്‍ രണ്ടു സ്കൂളുകളുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി ആറ് കോടിയും കൊണ്ടോട്ടി അരീക്കോട്, എടവണ്ണപ്പാറ റോഡുകളുടെ നവീകരണത്തിന് 15 കോടിയും ബജറ്റില്‍ വകയിരുത്തി.
കൊട്ടപ്പുറം ജി.എച്ച്.എസ്.എസ്, വാഴക്കാട് ജി.എച്ച്.എസ്.എസ് എന്നിവയുടെ വികസനത്തിനായി മൂന്ന് കോടി രൂപവീതമാണ് അനുവദിച്ചത്. ആയിരം വിദ്യാര്‍ഥികളില്‍ കൂടുതല്‍ പഠിക്കുന്ന സര്‍ക്കാര്‍ സ്കൂളുകളുടെ വികസനത്തിനായി കിഫ്ബിയില്‍നിന്നുള്ള 500 കോടി രൂപയുടെ പദ്ധതിയിലാണ് മണ്ഡലത്തിലെ രണ്ട് സ്കൂളുകള്‍ ഉള്‍പ്പെട്ടത്. കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച മികവിന്റെ കേന്ദ്രമാക്കി മാറ്റുന്നതിന് അഞ്ച് കോടി രൂപ ലഭിക്കുന്ന മണ്ഡലത്തിലെ സര്‍ക്കാര്‍ സ്കൂള്‍ കൊണ്ടോട്ടി ജി.വി.എച്ച്.എസ്.എസാണ്.
ചീക്കോട് കുടിവെള്ള പദ്ധതിയില്‍ പൈപ്പിടുന്നതിനു തകര്‍ന്ന കൊണ്ടോട്ടി, എടവണ്ണപ്പാറ, അരീക്കോട് റോഡുകളുടെ നവീകരണത്തിന് 15 കോടിയും വകയിരുത്തിയിട്ടുണ്ട്. പുതിയ നഗരസഭകള്‍ക്കു കെട്ടിടനിര്‍മാണത്തിനായി 10 കോടി അനുവദിച്ചതില്‍ കൊണ്ടോട്ടിക്കും ലഭിക്കും. ചീക്കോട് കുടിവെള്ള പദ്ധതി പൂര്‍ത്തികരണത്തിന് പ്രത്യേകമായി ഫണ്ട് അനുവദിച്ചിട്ടില്ലെങ്കിലും പദ്ധതി നടപ്പാക്കുന്ന ജലനിധിക്ക് 290 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ഇതില്‍ കൊണ്ടോട്ടി മണ്ഡലത്തിലെ ചീക്കോട് പദ്ധതിയും ഉള്‍പ്പെടും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."