വസന്തോത്സവം: ഒന്നരലക്ഷം സന്ദര്‍ശകര്‍
തിരുവനന്തപുരം: ടൂറിസം വകുപ്പ് കനകക്കുന്നില്‍ സംഘടിപ്പിച്ച വസന്തോത്സവം കാണാനെത്തിയത് ഒന്നരലക്ഷത്തോളം പേര്‍. ഇതില്‍ 1,27,170 പേര്‍ ടിക്കറ്റെടുത്ത് കണ്ടു. ഇതിലൂടെ 56,14,970 രൂപ മൊത്തം ലഭിച്ചു. സ്റ്റാള്‍ വാടകയിനത്തില്‍ 3031961 രൂപയും ലഭിച്ചു. സമാപന ദിവസമായ 20ന് മാത്രം 9.76 ലക്ഷം രൂപയാണ് ലഭിച്ചത്. ഏകദേശം 20,000 സന്ദര്‍ശകരുണ്ടായിരുന്നു. വസന്തോത്സവത്തിലൂടെ ലഭിച്ച വരുമാനത്തില്‍ നിന്ന് ആറു ലക്ഷം രൂപ ടൂറിസം വകുപ്പ് മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി.
പരിപാടി കഴിഞ്ഞ് തൊട്ടടുത്ത ദിവസം തന്നെ ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ചെക്ക് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. പ്രളയ ദുരന്തമുണ്ടായ സാഹചര്യത്തില്‍ സര്‍ക്കാര്‍ പണം ഉപയോഗിക്കാതെയാണ് വസന്തോത്സവം സംഘടിപ്പിച്ചത്. ഇതോടൊപ്പം ഓണാഘോഷത്തിനായി മാറ്റിവച്ചിരുന്ന ആറു കോടി രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മന്ത്രി കൈമാറി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."