പ്രവര്‍ത്തകരുടെ കൊഴിഞ്ഞുപോക്ക്: സി.പി.എം പ്രാദേശിക നേതൃത്വത്തിന് തലവേദനയാകുന്നു
പാറശാല: ചെങ്കല്‍ പഞ്ചായത്ത് പ്രസിഡന്റിന്റെ അശ്ലീല വിഡിയോ വിവാദത്തെച്ചൊല്ലി സി.പി.എം പ്രവര്‍ത്തകരുടെ കൊഴിഞ്ഞുപോക്ക് പാര്‍ട്ടി പ്രാദേശിക നേതൃത്വത്തിന് തലവേദനയാകുന്നു. വട്ടവിള സ്വദേശികളായ എല്‍.സി പ്രവര്‍ത്തകരായ അജിത്ത്, സുജിത്ത്, ദേവദാസ് തുടങ്ങിയവരുടെ നേതൃത്വത്തിലെ ഒരു സംഘം സി.പി.എം പ്രവര്‍ത്തകരാണ് ഇന്നലെ പാര്‍ട്ടി വിട്ട് കോണ്‍ഗ്രസില്‍ അംഗത്വമെടുത്തത്. പ്രസിഡന്റിന്റെ ചായക്കടയിലെ സ്ത്രീയുമായുള്ള വിഡിയോ ദൃശ്യങ്ങള്‍ ടി.വിയിലും നവമാധ്യമങ്ങളിലും പ്രചരിച്ചതോടെ പാര്‍ട്ടിക്കകത്തെ വിഭാഗീയത പുറത്തുവരികയും ഇതോടെ ഇരുവിഭാഗങ്ങള്‍ തമ്മില്‍ വട്ടവിള ജങ്ഷനില്‍ സംഘട്ടനങ്ങളുണ്ടാകുകയും ചെയ്തിരുന്നു.
സ്വതന്ത്രന്റെ പിന്തുണയോടെ ഭരണം തുടരുന്ന തദ്ദേശ സ്വയംഭരണ സ്വാപനത്തിലെ ഭരണം നിലനിര്‍ത്താന്‍ നിലവിലെ പ്രസിഡന്റിനെ ആ സ്ഥാനത്തുനിന്നു മാറ്റി മറ്റൊരാളെ നിയമിക്കണമെന്ന പ്രവര്‍ത്തകരുടെ ആവശ്യവും പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. ഇതിനിടെ പ്രസിഡന്റിന്റെ അശ്ലീല വിഡിയോ ദൃശ്യമാധ്യമങ്ങള്‍ക്ക് നല്‍കിയെന്ന് ആരോപിച്ച് പ്രസിഡന്റിന്റെ അനുകൂല പക്ഷക്കാരില്‍നിന്നു മര്‍ദനമേറ്റ പ്രവര്‍ത്തകരാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. ഇവര്‍ക്ക് ചെങ്കല്‍ കോണ്‍ഗ്രസ് കമ്മിറ്റി ഹാളില്‍ നടന്ന ചടങ്ങില്‍ കെ.പി.സി.സി സെക്രട്ടറി ആര്‍. വല്‍സലന്‍ അംഗത്വം നല്‍കി. മുന്‍ എം.എല്‍.എ ആര്‍. സെല്‍വരാജ് ഷാള്‍ അണിയിച്ച് സ്വീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."