HOME
DETAILS
MAL
കരുളായിയില്‍ 21 റോഡുകള്‍ കോണ്‍ക്രീറ്റ് ചെയ്യാന്‍ തൊഴിലുറപ്പ് തൊഴിലാളികള്‍
backup
March 03 2017 | 19:03 PM
കരുളായി: കരുളായില്‍ 21 റോഡുകള്‍ ഗതാഗത യോഗ്യമാകുന്നു. തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പഞ്ചായത്തിലെ ഗ്രാമീണപാതകള്‍ കോണ്‍ക്രീറ്റ് ചെയ്യുന്നത്. ഇതിനായി പതിനഞ്ച് വാര്‍ഡുകളിലായി 21 റോഡുകള്‍ക്ക് 65 ലക്ഷം രൂപയാണ് നീക്കിവച്ചിട്ടുള്ളത്. പ്രവൃത്തിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. അസൈനാര്‍ നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് കെ. ഷെരീഫ, കാളികാവ് ബി.ഡി.ഒ കേശവദാസ്, ബ്ലോക്ക് പഞ്ചായത്തംഗം ഫാത്തിമ സലീം, ഗ്രാമപഞ്ചായത്ത് സെക്രട്ടറി റഹീംക്കുട്ടി, വി.ഇ.ഒ സുനില്‍, പി. റഫീഖ്, യു. ഷെഫീഖ് സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."