രക്തദാനവും ബോധവത്ക്കരണ സെമിനാറും
തൊടുപുഴ : ലോകരക്തദാന ദിനത്തിന്റെ ഭാഗമായി ജില്ലാ ആരോഗ്യവിഭാഗവും ഐഎംഎ ബ്ലഡ് ബാങ്കും സംയുക്തമായി തൊടുപുഴ ഐഎംഎ ഹാളില്‍ രക്തദാനവും ബോധവത്ക്കരണ സെമിനാറും സംഘടിപ്പിച്ചു. ഇതോടനുബന്ധിച്ച് ചേര്‍ന്ന സമ്മേളനം മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ സഫിയ ജബ്ബാര്‍ ഉദ്ഘാടനം ചെയ്തു. ബ്ലഡ് ബാങ്ക് പ്രസിഡന്റ് ഡോ.പി സി ജോര്‍ജ്ജ് അധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.റ്റി ആര് രേഖ മുഖ്യപ്രഭാഷണം നടത്തി. പി എ സലിംകുട്ടി, ഡോ.പി എന്‍ അജി, ഡോ.സോണി തോമസ്, ഡോ.കെഎസ് ജോസ്, മാസ്മീഡിയ ഓഫീസര്‍ ആര് അനില്‍കുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ബ്ലഡ് ബാങ്കിലെ സീനിയര്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെഎസ് ജോസ് പ്രധാന ടെക്നീഷ്യന് ജയചന്ദ്രന് എന്നിവരെ പ്രത്യേക പുരസ്കാരങ്ങള്‍ നല്കി ആദരിച്ചു. ജില്ലയില്‍ രക്തദാന രംഗത്ത് മികച്ച സേവനം നല്കിയ വഴിത്തല ശാന്തിഗിരി കോളജ്, മൂലമറ്റം സെന്റ് ജോസഫ് കോളജ്, തൊടുപുഴ ന്യൂമാന്‍ കോളജ്, പുറപ്പുഴ ഗവ.പോളിടെക്നിക്, മൂലമറ്റം സെന്റ് ജോസഫ്സ് അക്കാഡമി തുടങ്ങിയ കലാലയങ്ങളെ പുരസ്കാരങ്ങള്‍ നല്കി ആദരിച്ചു. രക്തദാന രംഗത്ത് മികച്ച സേവനം നല്‍കിവരുന്ന തൊടുപുഴ ന്യൂമാന്‍ കോളജിലെ എന്‍സിസി ഓഫീസര്‍ പ്രജീഷ് സി മാത്യു, മൂലമറ്റം സെന്റ് ജോസഫ്സ് കോളേജിലെ പ്രമോദ് ജോസഫ് എന്നിവരേയും ചടങ്ങില്‍ ആദരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."