HOME
DETAILS

സര്‍ജിക്കല്‍ സേഫ്റ്റി ചെക്ക്‌ലിസ്റ്റ് സമ്പ്രദായത്തിന് മെഡിക്കല്‍ കോളജില്‍ തുടക്കം

  
backup
January 22 2019 | 04:01 AM

%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%9c%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b8%e0%b5%87%e0%b4%ab%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%bf-%e0%b4%9a%e0%b5%86

തിരുവനന്തപുരം: ലോകാരോഗ്യ സംഘടന അംഗീകരിച്ച സര്‍ജിക്കല്‍ സേഫ്റ്റി ചെക്ക്‌ലിസ്റ്റ് സമ്പ്രദായം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ആരംഭിച്ചു. ഇന്നലെ രാവിലെ മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. തോമസ് മാത്യു പുതിയ സംവിധാനത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.
ഓപറേഷന്‍ ടേബിളില്‍ കിടക്കുന്ന രോഗിക്ക് തനിക്ക് ലഭിക്കുന്ന ചികിത്സയെപ്പറ്റി വ്യക്തമായ ധാരണ ലഭ്യമാക്കുക എന്നതാണ് ഈ പദ്ധതി കൊണ്ട് ലക്ഷ്യമിടുന്നത്. സംസ്ഥാനത്ത് ആദ്യമായാണ് ഈ സംവിധാനം നിലവില്‍ വരുന്നത്.
രോഗിയെ ശസ്ത്രക്രിയ ടേബിളില്‍ കിടത്തിയ ശേഷം സര്‍ജന്‍, അനസ്‌തേഷ്യ നല്‍കുന്ന ഡോക്ടര്‍, നഴ്‌സ് എന്നിവരെല്ലാം പ്രത്യേകം പ്രത്യേകമായി രോഗവിവരങ്ങളും ചികിത്സയെപ്പറ്റിയും പറയുകയും ചികിത്സയെന്തെന്ന് രോഗിക്ക് മനസിലാക്കാനായി ചില ചോദ്യങ്ങള്‍ അങ്ങോട്ടു ചോദിക്കുകയും ചെയ്യും. അവയെല്ലാം സര്‍ജിക്കല്‍ സേഫ്റ്റി ചെക്ക്‌ലിസ്റ്റില്‍ മാര്‍ക്ക് ചെയ്ത ശേഷം മാത്രമാണ് ശസ്ത്രക്രിയ ആരംഭിക്കുന്നത്. ഇതോടെ രോഗികള്‍ക്ക് ചികിത്സയെപ്പറ്റിയുള്ള സംശയങ്ങളും തെറ്റിദ്ധാരണകളും ഒഴിവാക്കാനാകും. ചെക്ക്‌ലിസ്റ്റിന്റെ പകര്‍പ്പ് കേസ് ഷീറ്റിലും ഉള്‍പ്പെടുത്തും.
അനസ്‌തേഷ്യോളജി വിഭാഗത്തിന്റെയും ജനറല്‍ സര്‍ജറി വിഭാഗത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ എ തിയറ്ററില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ ജനറല്‍ സര്‍ജറി വിഭാഗം മേധാവി ഡോ. അബ്ദുല്‍ ലത്തീഫ്, അനസ്‌തേഷ്യോളജി വിഭാഗം മേധാവി ഡോ. മധുസൂദനന്‍ നായര്‍, ഡോ. വിശ്വനാഥന്‍, എ.ആര്‍.എം.ഒ ഡോ. ഷിജു മജീദ്, ഡോ. സുല്‍ഫിക്കര്‍, ഹെഡ് സിസ്റ്റര്‍ സുനന്ദ സംബന്ധിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇക്കുറി ലിവര്‍പൂളിനോട്; നാണക്കേട് മാറ്റാനാകാതെ സിറ്റി; തുടര്‍ച്ചയായ നാലാം മത്സരത്തിലും പരാജയം

Football
  •  10 days ago
No Image

മഴ: നാലു ജില്ലകളിൽ ഇന്ന് അവധി

Kerala
  •  10 days ago
No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ്: തിരുവണ്ണാമലൈയില്‍ ഉരുള്‍പൊട്ടല്‍; ഏഴ് പേര്‍ക്കായി തിരച്ചില്‍

National
  •  10 days ago
No Image

തദ്ദേശവാർഡ് വിഭജനം; പരാതികൾ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ നാല് വരെ നീട്ടി

Kerala
  •  10 days ago
No Image

കേരളത്തിൽ നാളെ ആറ് ജില്ലകളിൽ റെഡ് അലർട്ട്

Kerala
  •  10 days ago
No Image

ഭക്ഷണവും വെള്ളവുമില്ലാതെ 13 മണിക്കൂർ; കുവൈത്ത് വിമാനത്താവളത്തിൽ കുടുങ്ങി ഇന്ത്യൻ യാത്രക്കാർ

Kuwait
  •  10 days ago
No Image

മഴ ശക്തം: പത്തനംതിട്ടയിലും, കോട്ടയത്തെ രണ്ട് താലൂക്കുകളിലും നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി 

Kerala
  •  10 days ago
No Image

സയ്യിദ് മുഷ്താഖ് അലി ട്രോഫി; ​ഗോവയെ വീഴ്ത്തി കേരളം

Cricket
  •  10 days ago
No Image

ചെറുപുഴയില്‍ അഞ്ചുവയസുകാരനെ വാട്ടര്‍ ടാങ്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Kerala
  •  10 days ago
No Image

കീറി ഒട്ടിച്ച 50 രൂപാ നോട്ട് സ്വീകരിച്ചില്ല; വരന്തരപ്പിള്ളിയിൽ ബേക്കറി അടിച്ചു തകർത്തു

Kerala
  •  10 days ago