സ്വകാര്യ ബസ് ജീവനക്കാര്‍ ഏറ്റുമുട്ടി; വിദ്യാര്‍ഥിനിക്ക് പരുക്കേറ്റു
കായംകുളം: മത്സര ഓട്ടത്തിനിടെ സ്വകാര്യ ബസ് ജീവനക്കാര്‍ തമ്മിലുള്ള തര്‍ക്കം കൈയ്യാങ്കളിയില്‍ കലാശിച്ചു.
സംഘര്‍ഷത്തിനിടെ ബസിന്റെ ഗ്ലാസ് തകര്‍ക്കുകയും ചില്ല് തെറിച്ച് വീണ് യാത്രക്കാരിയായ വിദ്യാര്‍ഥിനിക്ക് പരുക്കേറ്റു. കെ.പി റോഡില്‍ ഇന്നലെ രാവിലെ 10 മണിയോടെ കുറ്റിത്തെരവ് ജങ്ഷനു സമീപമായിരുന്നു സംഭവം.
ഭുവനേശ്വരി, അനീഷാമോള്‍ എന്നീ സ്വകാര്യ ബസുകളിലെ ജീവനക്കാര്‍ തമ്മിലാണ് ഏറ്റുമുട്ടിയത്.
അടൂര്‍ ഭാഗത്തു നിന്നു വന്ന ബസുകളിലെ ജീവനക്കാര്‍ നൂറനാട് മുതല്‍ വാക്കു തര്‍ക്കത്തിലായിരുന്നു എന്ന് യാത്രക്കാര്‍ പറയുന്നു. തര്‍ക്കം മൂത്ത് കുറ്റിത്തെരുവില്‍ എത്തിയപ്പോള്‍ രണ്ടുബസുകളും നിര്‍ത്തി ജീവനക്കാര്‍ പുറത്തിറങ്ങി പരസ്പരം ഏറ്റുമുട്ടുകയായിരുന്നു.
ഇതിനിടിയില്‍ ഭുവനേശ്വരി ബസിലെ ജീവനക്കാരന് അനീഷാമോള്‍ ബസിന്റെ വശത്തുള്ള ഗ്ലാസ് കൈകൊണ്ട് തല്ലിതകര്‍ത്തു. ഈ ഗ്ലാസിന്റ ഭാഗം തെറിച്ചു വീണാണ് എം.എസ്.എം കോളജിലെ ഡിഗ്രി വിദ്യാര്‍ഥിനിയായ വള്ളികുന്നം സ്വദേശി നീതുവിന് പരുക്കേറ്റത്. കണ്ണിന് മുകളില്‍ മുറിവേറ്റ നീതുവിനെ താലൂക്ക് ആശുപത്രിയിലെത്തിച്ച് ചികിത്സ നല്കിയ ശേഷം വിട്ടയച്ചു. കായംകുളം പൊലിസ് കേസെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."